അശ്ലീല സന്ദേശം അയച്ച് പതിനേഴുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു; യുവാവ് അറസ്റ്റിൽ

കൽപറ്റ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. അശ്ലീല സന്ദേശം അയച്ച് പതിനേഴുകാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കാൻ ശ്രമിച്ച കേസിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. വെള്ളമുണ്ട കാഞ്ഞായി റഷീദ് (35 )ആണ് പിടിയിലായത്.

മൊബൈൽ ഫോൺ വഴി പെൺകുട്ടിയുമായി ബന്ധം സ്ഥാപിച്ചഇയാളുടെ മൊബൈൽ ഫോണിൽ നിന്ന് നിരവധി കുട്ടികളുടെ അശ്ലീല വിഡിയോകൾ പോലീസ് കണ്ടെത്തി. പോക്സോ, ഐ.ടി നിയമങ്ങൾ പ്രകാരമാണ് പ്രതിക്കെതിരെ പോലീസ് കേസെടുത്തത്. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Loading...