മാസ്കിനും നിയന്ത്രണങ്ങൾക്കുമെതിരെ പ്രതിഷേധിച്ച യുവാവ് കൊവിഡ് ബാധിച്ച് മരിച്ചു

സാൻ ആഞ്ചലോ: കൊവിഡ് നിയന്ത്രണങ്ങൾക്കെതിരെയും മാസ്കിനെതിരെയും പ്രതിഷേധിച്ചയാൾ കൊവിഡ് ബാധിച്ച് മരിച്ചു. +നിയന്ത്രണങ്ങൾക്കുമെതിരെ പ്രതിഷേധ റാലികൾ നടത്തുകയും, സംഘടന രൂപീകരിക്കുകയും ചെയ്ത യുവാവാണ് കോവിഡ് ബാധിച്ച് മരിച്ചത്. ടെക്‌സസിലെ കാലേബ് വാലസ് (30) എന്ന യുവാവാണ് മരണപ്പെട്ടത്. ഒരു മാസത്തോളം കോവിഡ് ബാധിച്ച് യുവാവ് കിടപ്പിലായിരുന്നു. തുടർന്നാണ് മരണം സംഭവിക്കുന്നത്.

കാലേബ് വാലസ് ശാന്തമായ മരണം വരിക്കുകയായിരുന്നുവെന്ന് കാലേബിന്റെ ഭാര്യ ശനിയാഴ്ച ഫേസ്ബുക്കിൽ കുറിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മൂന്നു കുട്ടികളുടെ പിതാവാണ് ഇദ്ദേഹം. 2020 ജൂലായ് നാലിന് ആദ്യമായി സാൻ അഞ്ചലോയിൽ ആളുകളെ കൂട്ടി കോവിഡ് മാനദണ്ഡങ്ങൾക്ക് എതിരെ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത് .

Loading...

സാൻ ആഞ്ചലോ ഫ്രീഡം ഡിഫൻഡേഴ്‌സ് എന്നൊരു സംഘടനക്കും കാലേബ് രൂപം നൽകി .ജൂലായ് 26 നാണ് ഭർത്താവിന് കോവിഡിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയതെന്നും എന്നാൽ പരിശോധന നടത്തുന്നതിനോ ആശുപത്രിയിൽ പോകുന്നതിനോ അദ്ദേഹം തയ്യാറായില്ലെന്നും ഭാര്യ ജെസ്സിക്ക വാലസ് പറയുന്നു. പകരം വിറ്റാമിൻ സി , സിങ്ക് , ആസ്പിരിൻ തുടങ്ങിയ മരുന്നുകളാണ് കാലേബ് കഴിച്ചതെന്നും അവർ പറയുന്നു.രോഗം മൂർജ്ജിച്ചതോടെ ജൂലായ് 30 ന് കാലേബിനെ ആശുപത്രിയിലേക്ക് മാറ്റി . ആഗസ്റ്റ് 8 മുതൽ അബോധാവസ്ഥയിലായ അദ്ദേഹം വെന്റിലേറ്ററിലായിരിക്കെ ആഗസ്റ്റ് 26 ന് മരണപ്പെടുകയായിരുന്നു .