ക്വാറിയിൽ കുളിക്കാനിറങ്ങി; യുവാവിന് ദാരുണാന്ത്യം

മലപ്പുറം : മലപ്പുറത്ത് ക്വാറിയിൽ കുളിക്കാനിറങ്ങിയ യുവാവിന് ദാരുണാന്ത്യം. ചാലിയം സ്വദേശിയായ അബ്ദുള്ളയാണ് ആണ് മരിച്ചത്.32 വയസ്സായിരുന്നു. മലപ്പുറം പുളിക്കൽ പറവൂരിലെ ക്വാറിയിലാണ് ദാരുണ സംഭവം നടന്നത്. നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി പുളിക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചങ്കിലും അബ്ദുള്ളയുടെ ജീവൻ രക്ഷിക്കാനായില്ല. ഭാര്യവീട്ടിൽ വിരുന്നു വന്നപ്പോഴാണ് അപകടം നടന്നത്.