ആലപ്പുഴയില്‍ വയോധികയെ യുവാവ് വെട്ടിക്കൊലപ്പെടുത്തി

ആലപ്പുഴ. മുളക്കുഴയില്‍ വയോധികയെ വെട്ടിക്കൊലപ്പെടുത്തി. ചാരുംമൂട് കോയിക്കപ്പറമ്പില്‍ അന്നമ്മ വര്‍ഗീസ് (80) ആണ് മരിച്ചത്. പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. അന്നമ്മയുടെ സഹോദരി പുത്രി മുളക്കുഴ വിളപറമ്പില്‍ റോസമ്മയുടെ മകന്‍ റിഞ്ചു സാമിനെ പോലീസ് അറസ്റ്റ് ചെയ്തു. റിഞ്ചുവിന്റെ കുടുംബത്തിനൊപ്പമാണ് അന്നമ്മ താമസിച്ചിരുന്നത്.

ഇവര്‍ മുളക്കുഴ പഞ്ചായത്തിന് സമീപം വാടവവീട്ടിലാണ് താമസിച്ചിരുന്നത്. റിഞ്ചു മാനസിക പ്രശ്‌നം ഉള്ള വ്യക്തിയാണെന്നാണ് പുറത്ത് വരുന്ന വിവരം. ഇയാള്‍ പെട്ടന്ന് അക്രമാസക്തനായി അന്നമ്മയെ വെട്ടുകത്തി കൊണ്ട് ആക്രമിച്ചുവെന്നാണ് പോലീസ് പറയുന്നത്. മാതാപിതാക്കള്‍ഡ വെട്ടേല്‍ക്കാതെ ഓടി രക്ഷപ്പെടുകയായിരുന്നു. ചെന്നൈയില്‍ ജ്വാല്ലറിയില്‍ ജീവനക്കാരനായിരുന്ന റിഞ്ചു മാനസിക പ്രശ്‌നങ്ങളെ തുടര്‍ന്ന് ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് വരുകയായിരുന്നു.

Loading...