കൊല്ലം കൊട്ടാരക്കരയില്‍ യുവാവ് അമ്മാവനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

കൊല്ലം: കൊട്ടാരയില്‍ അമ്മാവനും മരുമകനും തമ്മിലുള്ള തര്‍ക്കം കലാശിച്ചത് കൊലപാതകത്തില്‍.വാക്കനാട് ശിവവിലാസത്തില്‍ ശിവകുമാറാണ് തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ടത്. നാല്‍പ്പത്തിയെട്ട് വയസായിരുന്നു ശിവകുമാറിന് ഉണ്ടായിരുന്നത്.

ശിവകുമാറിന്റെ സഹോദരിയുടെ മകനായ നിധീഷ് ആണ് കൊലപാതകം നടത്തിയിരിക്കുന്നത്. 28കാരനായ ഇയാളും അമ്മാവനും തമ്മില്‍ ഇന്നലെ രാത്രിയുണ്ടായ സംഘര്‍ഷമുണ്ടായിരുന്നു.തുടര്‍ന്ന് സംഘര്‍ഷം കൊലപാതകത്തില്‍ കലാശിക്കുകയുണ്ടായത്. നിധീഷിനെ പോലീസ് അറസ്റ്റ് ചെയ്തു.

Loading...