തൊഴിലില്ലായ്മയും കുടുംബപ്രശ്‌നവും; യുവാവ് ആറ് പേരെ കുത്തിക്കൊലപ്പെടുത്തി, 14 പേര്‍ക്ക് പരിക്ക്

ചൈനയില്‍ തൊഴില്‍ രഹിതനായ യുവാവ് ആളുകളെ കുത്തിക്കൊലപ്പെടുത്തി. ഹുയിനിംഗ് കണ്‍ട്രി സ്വദേശിയായ വു ആണ് ആറ് പേരെ കൊലപ്പെടുത്തിയത്. യുവാവിന്റെ ആക്രമണത്തില്‍ 14 പേര്‍ക്ക് പരിക്കേറ്റു. തൊഴിലില്ലായ്മയും, അതേ തുടര്‍ന്നുണ്ടായ കുടുംബ പ്രശ്‌നങ്ങളുമാണ് യുവാവിനെ അക്രമത്തിലേക്ക് നയിച്ചതെന്നാണ് വിവരം. കുടുബാംഗങ്ങളുമായി വഴക്കുണ്ടാക്കിയ ശേഷം ഇയാള്‍ ആയുധവുമായി എത്തി വഴിയില്‍ നിന്നവരെ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.

ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ആറ് പേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. പരിക്കേറ്റ ബാക്കി 14 പേരുടെയും പരിക്കുകള്‍ സാരമുള്ളതാണ്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് ചൈനീസ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിവരം അറിഞ്ഞെത്തിയ പോലീസ് ഉദ്യോഗസ്ഥരാണ് അക്രമിയെ കീഴടിക്കയത്. യുവാവ് ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ചൈനയില്‍ രണ്ടാഴ്ചയ്ക്കിടയില്‍ നടന്ന മൂന്നാമത്തെ സംഭവമാണ് ഇതെന്നാണ് പ്രാദേശിക ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.

Loading...