സമൂഹമാധ്യമത്തില്‍ ഫോളോവേഴ്‌സിനെ കൂട്ടാന്‍ ഭാര്യയുടെ കുളിമുറി ദൃശ്യം പങ്കുവെച്ച യുവാവ് അറസ്റ്റില്‍

ലക്‌നൗ. ഫെയ്‌സ്ബുക്കില്‍ ഫോളൗോവേഴ്‌സിന്റെ എണ്ണം കൂട്ടുവാന്‍ ഭാര്യയുടെ കുളിമുറി ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ച യുവാവ് അറസ്റ്റില്‍. ഭാര്യ കുളിക്കുന്ന ദൃശ്യങ്ങള്‍ വിഡിയോ കോളിനിലെ പകര്‍ത്തിയാണ് യുവാവ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഉത്തരപ്രദേശിലെ ഫിറോസാബാദിലാണ് സംഭവം.

ഫിറോസാബാദ് സ്വദേശിയായ സന്ദീപാണ് അറസ്റ്റിലായത്. ഇയാള്‍ സമൂഹമാധ്യമങ്ങളില്‍ സജ്ജീവമായിരുന്നുവെന്നും ഫോളോവേഴ്‌സിനെ കൂട്ടുന്നതിനാണ് വീഡിയോ പങ്കുവെച്ചതെന്നും പോലീസ് പറയുന്നു. ഈ വിഡിയോ ഭാര്യ നീക്കം ചെയ്യുവാന്‍ ആവശ്യപ്പെട്ടെങ്കുലും സന്ദീപ് അതിന് തയ്യാറാകത്തതിനാല്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

Loading...

പോലീസില്‍ ഭാര്യ പരാതി നല്‍കിയെന്ന് അറിഞ്ഞതോടെ ഇയാള്‍ വിഡിയോ ഡിലീറ്റ് ചെയ്യുകയും ഫെയ്‌സ്ബുക്ക് അക്കൗണ്ടും ഡിലീറ്റ് ചെയ്തു. എന്നാല്‍ അപ്പോഴേക്കും നിരവധി പേരാണ് വീഡിയോ കണ്ടിരുന്നത്. പോലീസ് അന്വേഷണം നടത്തിവരുകയാണ്. ഇതിന്റെ ഭാഗമായി ഇരുവരുടെയും മൊഴി പോലീസ് രേഖപ്പെടുത്തും.

മൂന്ന് വര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരാകുന്നത്. ഡല്‍ഹിയില്‍ ജോലി ചെയ്യുന്ന സന്ദീപ് ഒരു ക്കല്‍ വിളിച്ചപ്പോള്‍ അവര്‍ കുളിക്കുകയായിരുന്നു. വിഡിയോ കോള്‍ ഓണ്‍ ആയിരുന്നതിനാല്‍ കുളിക്കുന്ന ദൃശ്യങ്ങള്‍ ഇയാള്‍ റിക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കുകയായിരുന്നു.