പുകയില ഉപയോഗിച്ചതിന് സുവര്‍ണ ക്ഷേത്രത്തിന് സമീപം യുവാവിനെ വെട്ടിക്കൊലപ്പെടുത്തി

അമൃത്സര്‍. പഞ്ചാബില്‍ സുവര്‍ണ ക്ഷേത്രത്തിന് സമീപം പുകയില ചവച്ചെന്ന് ആരോപിച്ച് യുവാവിനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തി. ഹര്‍മന്‍ജിത് സിങ് എന്നയാളാണ് കൊല്ലപ്പെട്ടത്. കൊലയ്ക്ക് പിന്നില്‍ രണ്ട് നിഹാംഗ്‌സിഖുകാര്‍ ഉള്‍പ്പെടെ മൂന്ന് പേരാണെന്ന് പോലീസ് പറയുന്നു. സംഭത്തില്‍ രമണ്‍ദീപ് സിങ് എന്ന വ്യക്തിയെ പോലീസ് അറസ്റ്റ് ചെയ്തു. നിഹാംഗ് സിഖുകാര്‍ക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചു. ഹര്‍മന്‍ജിത് സിങ് എന്ന വ്യക്തിയാണ് ബുധനാഴ്ച രാത്രി സുവര്‍ണ ക്ഷേത്രത്തിന് സമീപമുള്ള മാര്‍ക്കറ്റ് മേഖലയില്‍ കൊല്ലപ്പെട്ടത്.

ഹര്‍മന്‍ജിത് സിങ് മദ്യപിച്ചതും പുകയില ഉപയോഗിച്ചതുമായി ബന്ധപ്പെട്ട കാര്യത്തില്‍ പ്രതികളുമായി തര്‍ക്കം ഉണ്ടായതായി പോലീസ് പറയുന്നു. തുടര്‍ന്ന് ഇയാളെ ഇവര്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകം നടക്കുന്ന സമയത്ത് ഏഴ് പേര്‍ സ്ഥലത്ത് ഉണ്ടായിരുന്നതായിട്ടാണ് പോലീസ് പറയുന്ന്. കൊല നടത്തിയ ശേഷം കൊലപാതികള്‍ കടന്നുകളഞ്ഞു. പോലീസ് വിവരം അറിയുന്നത് വരെ മൃതദേഹം തെരുവില്‍ തന്നെ കിടന്നുവെന്നും പോലീസ് പറയുന്നു.

Loading...

സിഖുകാര്‍ക്കിടയിലെ തീവ്ര വിഭാഗമാണ് നിഹാംഗുകള്‍. ഹര്‍മന്‍ജിത് സിങ്ങിനെ അക്രമികള്‍ കൊലപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. ദൃശ്യങ്ങളില്‍ ഹര്‍മന്‍ജിത് രക്ഷപ്പെടുവാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അതിന് സാധിക്കുന്നില്ല എന്നു കാണുവാന്‍ സാധിക്കും.