കൊച്ചിയില്‍ ഡിജെ പാര്‍ട്ടിക്കിടെ യുവാവിനെ കുത്തി കൊന്നു

കൊച്ചി. ഗാനമേളയ്ക്കിടെയുണ്ടായ തര്‍ക്കത്തില്‍ എറണാകുളം കലൂരില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. പള്ളുരുത്തി സ്വദേശി രാജേഷാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രി 11.30 നാണ് കൊലപാതകം നടന്നത്. ഡിജെ പാര്‍ട്ടിക്കിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു.

കലൂരില്‍ സ്വകാര്യ സ്ഥലത്ത് ശിനിയാഴ്ച രാത്രി ഡിജെ പാര്‍ട്ടിയും ഗാനമേളയും നടന്നിരുന്നു. ഡിജെ പാര്‍ട്ടിക്കിടെ നേരിയ സംഘര്‍ഷം ഉണ്ടായതിനാല്‍ സംഘാടകര്‍ രാജേഷിനെ പുറത്താക്കിയിരുന്നു. എന്നാല്‍ പിന്നീട് തിരിച്ചെത്തിയ രാജേഷ് ബഹളം വെയ്ക്കുകയും സംഘര്‍ഷത്തിന് ശ്രമിക്കുകയും ചെയ്തു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു.

Loading...

കൊച്ചിയില്‍ ഒരു മാസത്തിനിടെ നടക്കുന്ന ആറാമത്തെ കൊലപാതകമാണിത്. പ്രതിയെ തിരിച്ചറിഞ്ഞതായും ഉടനെ തന്നെ പ്രതിയെ പിടികൂടുമെന്നും പോലീസ് പറയുന്നു.