ആള്‍ക്കൂട്ടത്തിന് മുന്നില്‍ വെച്ച് മൂര്‍ഖന്‍ പാമ്പിനെ ചുംബിച്ച യുവാവിനെ പാമ്പ് കടിച്ചു

ബെംഗളൂരു. മൂര്‍ഖന്‍ പാമ്പിനെ പിടിച്ച ശേഷം ചുംബിച്ച യുവാവിനെ പാമ്പ് കടിച്ചു. കര്‍ണാടകയിലെ ശിവമോഗയിയിലെ ഭദ്രാവതി ബൊമ്മമകട്ടെയിലാണ് സംഭവം. ഭദ്രാവതി സ്വദേശി അലക്‌സിനാണ് മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റത്. ഇയാള്‍ ആളുകളെ കാണിക്കുന്നതിന് വേണ്ടിയാണ് പാമ്പിനെ പിടിച്ച് ചുംബിച്ചത്.

അലക്‌സ് പാമ്പിനെ പിടികൂടിയ ശേഷം ആള്‍ക്കൂട്ടത്തിന് മുന്നില്‍ വെട്ട് മൂര്‍ഖന്‍ പാമ്പിനെ ചുമ്പിക്കുകയായിരുന്നു. എന്നാല്‍ പാമ്പ് തിരിഞ്ഞ് അലക്‌സിന്റെ ചുണ്ടില്‍ കൊത്തുകയായിരുന്നു. തുടര്‍ന്ന് പാമ്പ് രക്ഷപ്പെട്ടു. പാമ്പിനെ ചുംബിക്കുന്ന വീഡിയോ പകര്‍ത്തിന്നതിനായിരിക്കാം യുവാവ് ശ്രമിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Loading...

സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ജനങ്ങള്‍ പാമ്പിനെ പിടികൂടുവാന്‍ ശ്രമിക്കുന്നതും കാണാം. കടിയേറ്റ അലക്‌സ് ആസുപത്രിയില്‍ ചികിത്സയിലാണ്. അപകടനില തരണം ചെയ്യ്തുവെന്നാണ് പുറത്ത് വരുന്ന വിവരം. അതേസമയം യുവാവിന്റെ പ്രവര്‍ത്തിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. ഇത്തരം പ്രവര്‍ത്തികള്‍ അപകടം നിറഞ്ഞതാണെന്ന് വിമര്‍ശകര്‍ പറയുന്നു.