മോഷ്ടിച്ച ബൈക്കിലെത്തി കടകളില്‍ കവര്‍ച്ച നടത്തുന്ന യുവാവ് പിടിയില്‍

പാലക്കാട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥിരം മോഷണം നടത്തിയിരുന്ന കേസിലെ പ്രതിയെ പോലീസ് പിടിച്ചു. ബൈക്ക് മോഷണം, കട കുത്തിത്തുറന്നുള്ള മോഷണം എന്നി കേസകളിലെ പ്രതിയായ യുവാവാണ് പാലക്കാട് പടിയിലായത്.

പരപ്പനങ്ങാടി സ്വദേശി റസല് ജാസിയെയാണ് ഹേമാംബിക നഗര്‍ പോലീസ് പിടികൂടിയത്. പകല്‍ സമയങ്ങളില്‍ കറങ്ങി നടക്കുന്ന പ്രതി ആളൊഴിഞ്ഞ സ്ഥലത്ത് ഇരിക്കുന്ന ബൈക്കുകളാണ് മോഷ്ടിക്കുന്നത്. താക്കോലില്ലാതെ തന്നെ ബൈക്ക് എളുപ്പത്തില്‍ മോഷ്ടിക്കുവാന്‍ റസല്‍ ജാസിക്ക് കഴിയും.

Loading...

പകല്‍ ബൈക്ക് മോഷണത്തിന് പുറമെ രാത്രി കാലങ്ങളില്‍ കടകള്‍ കുത്തിത്തുറന്നും പ്രതി മോഷണം നടത്തുന്നുവെന്ന് പോലീസ് പറയുന്നു. മോഷ്ടിച്ച ബൈക്കിലെത്തിയാണ് പ്രതി കടകളില്‍ മോഷണം നടത്തുന്നത്. ആലപ്പുഴ, ആലുവ, കൊല്ലം, പാലക്കാട് തുടങ്ങിയ വിവിധ സ്ഥലങ്ങളില്‍ പ്രതിക്കെതിരെ കേസുകളുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.