​ഗൂ​ഗിൾ മാപ്പ് നോക്കി വെള്ളച്ചാട്ടം കാണാൻ പോയ യുവാക്കൾ എത്തിയത് കൊടുംകാട്ടിൽ; രക്ഷിക്കാനെത്തിയത് അ​ഗ്നിശമനസേന

​ഗു​ഗിൾ മാപ്പ് നോക്കി യാത്ര ചെയ്യുന് ആൾക്കാരാണ് നമ്മൾ പലരും. ദൂര യാത്രകൾക്ക് പോകുമ്പോഴോ പരിചിതമില്ലാത്ത സ്ഥലങ്ങളിലൂടെ പോകുമ്പോഴോ ​ഗൂ​ഗിൾ മാപ്പിനെയാണ് ആശ്രമയിക്കാറ്. എന്നാൽ ചിലർക്കെങ്കിലും ​ഗൂ​ഗിൾ മാപ്പ് പണി തന്നിട്ടുമുണ്ടാകും. അത്തരത്തിൽ പണി കിട്ടിയ ഒരു കൂട്ടം യുവാക്കളുടെ റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഓ​യി​ൽ​പാം എ​സ്​​റ്റേ​റ്റും അ​ഞ്ച​ൽ വ​ന​മേ​ഖ​ല​യും അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന ക​ന്യാ​ർ​ക​യ​ത്ത് ര​ണ്ട് മ​ണി​ക്കൂ​ർ നീ​ണ്ട തെരച്ചി​ലി​നൊ​ടു​വി​ലാ​ണ് യു​വാ​ക്ക​ളെ ക​ണ്ടെ​ത്താ​നാ​യ​ത്.

ക​ന്യാ​ർ​ക​യം വെ​ള്ള​ച്ചാ​ട്ടം കാണാൻ ബു​ധ​നാ​ഴ്ച രാ​ത്രി​ എത്തിയ യുവാക്കളാണ് കാട്ടിൽ ഒറ്റപ്പെട്ടു പോയത്. വ​ർ​ക്ക​ല സ്വ​ദേ​ശി​ക​ളാ​യ വി​ശാ​ഖ് (30), പ്ര​മോ​ദ് (29), നി​തി​ൻ (28) എ​ന്നി​വ​രാണ് ഗൂഗിൾ മാപ്പിനെ വിശ്വസിച്ച് പൊല്ലാപ്പിലായത്. ഗൂഗിൾ മാ​പ്പി​ന്റെ സ​ഹാ​യ​ത്തോ​ടെ വൈ​കീ​ട്ട്​ സ്ഥലത്തെത്തിയ യു​വാ​ക്ക​ൾ എ​ണ്ണ​പ്പ​ന തോ​ട്ട​ത്തി​ൽ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു.ഇവിടെ വെച്ച് യുവാക്കളുടെ കാ​ർ കു​ഴി​യി​ൽ അ​ക​പ്പെ​ട്ടതോടെയാണ് പ്രശ്നം ഗുരുതരമായത്.

Loading...

ഏ​ക്ക​ർ ക​ണ​ക്കി​നു​ള്ള എ​ണ്ണ​പ്പ​ന തോ​ട്ട​ത്തി​ൽ വ​ന്യ​മൃ​ഗ​ശ​ല്യ​മു​ള്ള പ്ര​ദേ​ശ​ത്ത് പെ​ട്ടു​പോ​യ യു​വാ​ക്ക​ൾ മ​ട​ങ്ങാ​നാ​കാ​തെ കു​ടു​ങ്ങി. പ്ര​ദേ​ശ​ത്ത് മൊ​ബൈ​ൽ റേ​ഞ്ചും പ​രി​മി​ത​മാ​ണ്. പ്ര​യാ​സ​പ്പെ​ട്ട് യു​വാ​ക്ക​ൾ ക​ട​യ്ക്ക​ൽ പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ൽ ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും വി​തു​ര പൊ​ലീ​സി​ൽ അ​റി​യി​ക്കാ​നാ​യി​രു​ന്നു നി​ർ​ദേ​ശം. തു​ട​ർ​ന്ന് വി​തു​ര പൊ​ലീ​സി​ൽ ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ അ​വ​ർ വി​വ​രം ക​ട​യ്ക്ക​ൽ അ​ഗ്​​നി​ര​ക്ഷാ​നി​ല​യ​ത്തി​ല​റി​യി​ച്ചു. ഏറെ നേരത്തെ തിരച്ചിലിനൊടുവിലാണ് യുവാക്കളെ കണ്ടെത്താനായത്.