വ്യാജ ആത്മഹത്യ ഭീഷണിയുമായി യുവതി; ഞരമ്പു മിറിച്ചെന്ന് കാണിക്കാന്‍ ടൊമാറ്റോ സോസ്

തിരുവനന്തപുരം. ഇന്‍സ്റ്റഗ്രാം പേജ് വഴി ആത്മഹത്യ ഭീഷണി മുഴക്കിയ യുവതി പോലീസിനെ വട്ടംകറക്കി. കരമന മേലാറന്നൂരാണ് സംഭവം. പങ്കാളിയെ ഭയപ്പെടുത്താന്‍ വേണ്ടിയാണ് യുവതി ഇത്തരത്തില്‍ ആത്മഹത്യ ഭീഷണി മുഴക്കിയത്. ആത്മഹത്യ ഭീഷണി സത്യമെന്ന് ധരിച്ച് ഇന്‍സ്റ്റഗ്രാം മോണിറ്ററിങ് സെല്ലാണ് പോലീസില്‍ വിവരം അറിയിച്ചത്. ഇരുവരെയും പിടികൂടിയ പോലീസ് താക്കീത് നല്‍കി വിട്ടയച്ചു.

ആലപ്പുഴ സ്വദേശിയായ യുവതിയും നെയ്യാറ്റിന്‍കര സ്വദേശിയായ യുവാവും മൂന്ന് വര്‍ഷമായി ഒരുമിച്ച് താമസിക്കുകയാണ്. വീട്ടില്‍ നിന്നും ഫോണ്‍ എടുക്കാതെ പോയ യുവാവ് തിരിച്ചെത്തുവാന്‍ വൈകിയതോടെയാണ് യുവതി വ്യാജ ആത്മഹത്യ ഭീഷണിയുമായി സോഷ്യല്‍ മീഡിയയില്‍ എത്തിയത്.

Loading...

ഞരമ്പ് മുറിച്ചെന്ന് കാണിക്കാനായി കൈത്തണ്ടയില്‍ ടൊമാറ്റോ സോസ് പുരട്ടി. ഇത് കണ്ട് ആത്മഹത്യയാണെന്ന് തെറ്റിദ്ധരിച്ച ഇന്‍സ്റ്റഗ്രാം അധികൃര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ യുവതിയുടെ ലൊക്കേഷന്‍ കണ്ടെത്തിയ ശേഷം കൊച്ചി സിറ്റി പോലീസ് കരമന പോലീസിനെ വിവരമറിയിക്കുകയായിരുന്നു.