നടി അഹാനയോട് ആരാധന; വീട്ടില്‍ അതിക്രമിച്ച് മതില്‍ ചാടിയ യുവാവ് അറസ്റ്റില്‍

തിരുവനപുരം: നടി അഹാനയുടെ വീട്ടില്‍ അര്‍ധരാത്രി മതില്‍ ചാടിയെത്തി യുവാവ്. ഇന്നലെ രാത്രിയാണ് നടന്‍ കൃഷ്ണകുമാറും കുടുംബവും താമസിക്കുന്ന തിരുവനന്തപുരത്തെ വീടിന്റെ മതില്‍ ചാടി കടന്ന് യുവാവ് എത്തിയത്. നടി അഹാനയോടുള്ള ആരാധന മൂത്ത് ഇയാള്‍ മലപ്പുറത്ത് നിന്ന് അഹാനയെ കാണാനായി തിരുവനന്തപുരത്ത് എത്തിയതാണെന്നാണ് പോലീസ് പറയുന്നത്.

യുവാവിന് ചെറിയ മാനസിക പ്രശ്‌നങ്ങള്‍ ഉള്ളതായും പോലീസ് അറിയിച്ചു.അതേസമയം ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം കൊണ്ടോട്ടി മായക്കര കെസിബി ഹസില്‍ ഫസല്‍ ഉള്‍ അക്ബര്‍ ആണ് അറസ്റ്റിലായത്. നിരവധി മോഷണ കേസുകളിലെ പ്രതിയാണ് ഇയാളെന്നും പൊലീസ് പറയുന്നു.

Loading...