പതിനഞ്ചുകാരിയെ ബലാത്സം​ഗം ചെയ്തു; യുവാവ് അറസ്റ്റിൽ

പാ​റ​ശ്ശാ​ല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സം​ഗം ചെയ്ത യുവാവിനെ അറസ്റ്റ് ചെയ്തു. കൊ​ല്ല​യി​ൽ മ​ല​യി​ൽക​ട കോ​ഴി​പ്ര വാ​രി​യം​കു​ഴി​യി​ൽ എം. ​മി​ഥു​നാണ് അറസ്റ്റിലായത്. മാ​രാ​യ​മു​ട്ടം പൊ​ലീ​സ് ആണ് മിഥുനെ അ​റ​സ്റ്റ് ചെ​യ്തത്.

ശി​ശു​ക്ഷേ​മ​സ​മി​തി​യി​ൽ ല​ഭി​ച്ച പെ​ൺകു​ട്ടി​യു​ടെ പ​രാ​തി​യെ തു​ട​ർന്നാ​ണ് അ​റ​സ്റ്റ്. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് പ​രി​സ​ര​ത്ത് ഒ​ളി​വി​ൽ താ​മ​സി​ച്ചി​രു​ന്നി​ട​ത്തു​ നി​ന്നാണ് പ്രതിയെ പി​ടി​കൂ​ടി​യ​ത്. സം​ഭ​വം പു​റ​ത്താ​യ​തോ​ടെ ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ മൊ​ബൈ​ൽ ടവ​ർ ലൊ​ക്കേ​ഷ​ൻ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

Loading...