പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; ഒളിവിൽ പോയ പ്രതി പൊലീസ് പിടിയിൽ

ചാലക്കുടി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഒളിവിൽ പോയ പ്രതി പൊലീസ് പിടിയിൽ. പെൺകുട്ടിയെ സൗഹൃദം നടിച്ചാണ് ഇയാൾ പീഡിപ്പിച്ചത്. 15 വയസ്സുകാരിയെ ആണ് ഇയാൾ പീഡിപ്പിച്ചത്. സാമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പതിനഞ്ച്കാരിയാണ് പീഡനത്തിനിരയായത്. പരിയാരം കൊന്നക്കുഴി കൂനൻ വീട്ടിൽ ഡാനിയേൽ ജോയി (23) ആണ് അറസ്റ്റിലായത്.സാമൂഹമാധ്യമത്തിലൂടെ പെൺകുട്ടിയുമായി പരിചയത്തിലായ ഡാനിയൽ സൗഹൃദത്തിന്റെ മറവിൽ പ്രലോഭിപ്പിച്ച്‌ വീട്ടിലെത്തിച്ച്‌ പീഡനത്തിനിരയാക്കുകയായിരുന്നു. സംഭവത്തിന് ശേഷം ആന്ധ്രാ പ്രദേശിലേക്ക് കടന്ന യുവാവിനെ പെൺകുട്ടിയുടെ പരാതിയിന്മേൽ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.