കുറ്റിപ്പുറം: ആറു കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിലായി. വിൽപനക്ക് എത്തിച്ച കഞ്ചാവുമായാണ് യുവാക്കളെ പിടികൂടിയത്. തവനൂർ സിഡ് ഫാം സ്വദേശി മുഹമ്മദ് ജുറൈജ് (19), കൊണ്ടോട്ടി പള്ളിപ്പുറം സ്വദേശി ഷമീർ (22) എന്നിവരെയാണ് കുറ്റിപ്പുറം പൊലീസ് പിടികൂടിയത്. കുറ്റിപ്പുറം ടൗണിലെ ലോഡ്ജിൽ നിന്നാണ് ഇവർ പിടിയിലായത്. രണ്ടുപേർ കഞ്ചാവ് വിൽപനക്ക് എത്തിയതായ രഹസ്യവിവരത്തെ തുടർന്ന്, ബുധനാഴ്ച ഉച്ചയോടെ ലോഡ്ജിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. ചെന്നൈയിൽ നിന്നാണ് കഞ്ചാവ് കൊണ്ടുവരുന്നതെന്ന് ഇവർ പൊലീസിനോട് പറഞ്ഞു.