എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ; പിടിയിലായത് അരൂർ സ്വദേശികൾ

അരൂർ: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ. അരൂർ സ്വദേശികളായ രണ്ട് യുവാക്കളാണ് പിടിയിലായത്. അരൂർ പഞ്ചായത്ത് രണ്ടാം വാർഡ് കായിത്തറവീട് പോത്താംപറമ്പ് എബിൻ വിൻസെന്റ് (22), അരൂർ പഞ്ചായത്ത് നാലാം വാർഡിൽ കണ്ണമ്പള്ളി ബിജോ അഗസ്റ്റിൻ (22) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.അരൂർ വട്ടക്കേരി ഭാഗത്താണ് സംഭവം.

ജില്ല പൊലീസ് മേധാവിയുടെ സ്ക്വാഡും അരൂർ പൊലീസും ചേർന്നാണ് ഇവരെ പിടികൂടിയത്. ഇവരിൽ നിന്ന് 2.03 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തിട്ടുണ്ട്. എസ്.ഐ മഹേഷ്, സി.പി.ഒമാരായ ബിജോയ്, റിയാസ്, നിതീഷ് മോൻ, ഡാൻസാഫ് ടീമിലെ എ.എസ്.ഐ ജാക്സൺ, സി.പി.ഒമാരായ എബിൻ, അനൂപ്, ജിതിൻ, ഷൈൻ എന്നിവർ നേതൃത്വം നൽകി. ചേർത്തല കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Loading...