കണ്ണിലും ജനനേന്ദ്രിയത്തിലും മുളകുപൊടി സ്പ്രേ ചെയ്തു; കൊച്ചിയിൽ യുവാവിനെ ക്രൂരമായി മർദിച്ചു

കൊച്ചി : സംസ്ഥാനത്ത് ​ഗുണ്ടാ ആക്രമണം വർദ്ധിക്കുന്നു. കൊച്ചിയിൽ യുവാവിനെ ​ഗുണ്ടാ സംഘം ക്രൂരമായി മർദിച്ചു. തട്ടിക്കൊണ്ടുപായായിരുന്നു മർദനം. കുടിപ്പകയാണ് മർദനത്തിന് കാരണമെന്നാണ് പുറത്ത് വരുന്ന സൂചനകൾ. ആന്റണി ജോൺ എന്ന യുവാവിനെയാണ് തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് മർദിച്ചത്. നട്ടെല്ലിന് പരിക്കേറ്റ ആന്റണി ചികിത്സയിലാണ്.ഈ മാസം 11-നാണ് സംഭവം നടന്നത്. ഫേസ്ബുക്ക് പോസ്റ്റിനെ ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.

പിന്നാലെ ഒരു സംഘം യുവാവിനെ കാറിലേക്ക് വലിച്ച് കയറ്റി കൊണ്ടുപോവുകയും മർദനത്തിന് ഇരയാക്കുകയുമായിരുന്നു. ആലുവയിലും അങ്കമാലിയിലും എത്തിച്ചായിരുന്നു ക്രൂര മർദനം. കമ്പി വടിയുൾപ്പെടെ ഉപയോഗിച്ചായിരുന്നു മർദനം. ഇതിന് പുറമെ യുവാവിന്റെ കണ്ണിലും ജനനേന്ദ്രിയത്തിലും മുളക് പൊടി സ്‌പ്രേ ചെയ്‌തെന്നും പരാതിയിൽ പറയുന്നു.മർദനമേറ്റ ആന്റണിയുടെ കുടുംബത്തെ അക്രമി സംഘം ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. അക്രമത്തെ കുറിച്ച് പരാതിപ്പെട്ടാൽ കുടുംബത്തെ വകവരുത്തുമെന്നായിരുന്നു ഭീഷണി.

Loading...