ഉമ്മന്‍ചാണ്ടിയുടെ ചിത്രം പോസ്റ്ററില്‍ നിന്ന് ഒഴിവാക്കിയതിനെ ചൊല്ലി തർക്കം ; യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിക്ക് വെട്ടേറ്റു

കോട്ടയം : പോസ്റ്ററില്‍ നിന്ന് ഉമ്മന്‍ചാണ്ടിയുടെ ചിത്രം ഒഴിവാക്കിയതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിക്ക് വെട്ടേറ്റു. കോട്ടയം ജില്ലാ സെക്രട്ടറി മനുകുമാറിനാണ് വെട്ടേറ്റത്. ഡിസിസി ഓഫിസ് സെക്രട്ടറി ലിബിനാണ് മര്‍ദിച്ചതെന്നാണ് പരാതി. കല്ലുകൊണ്ട് പുറത്തിടിച്ചെന്നും മനു പറയുന്നു.

ഡിസിസി സംഘടിപ്പിക്കുന്ന ബഫർ സോൺ വിരുദ്ധ സമര പോസ്റ്ററിൽ നിന്നാണ് ഉമ്മൻചാണ്ടിയുടെ ചിത്രം ഒഴിവാക്കിയത്. തരൂരിന് എ ഗ്രൂപ്പ് കോട്ടയത്ത് വേദി ഒരുക്കിയതിൽ ഔദ്യോഗിക നേതൃത്വത്തിനുള്ള അതൃപ്തിയാണ് നടപടിക്ക് പിന്നിലെന്നാണ് സൂചന.

Loading...

തുടർന്ന് ഉമ്മൻചാണ്ടി അനുകൂലികൾ കഴിഞ്ഞ ദിവസം തന്നെ ഡിസിസി നേതൃത്വത്തെ അതൃപ്തി അറിയിച്ചിരുന്നു. വിവാദത്തിന്റെ ആവശ്യമില്ലെന്നും പരിപാടിയിൽ പങ്കെടുക്കുന്ന നേതാക്കളുടെ മാത്രം ചിത്രമാണ് പോസ്റ്റ്റിൽ വച്ചതെന്നുമാണ് ഡിസിസിയുടെ വിശദീകരണം