യൂത്ത്കോൺഗ്രസിൽ പൊട്ടിത്തെറി ഷാഫി പറമ്പിലിനൊപ്പം ഉണ്ടായിരുന്ന പാലക്കാട് മണ്ഡലം പ്രസിഡന്റ് രാജിവച്ചു

പാലക്കാട് യൂത്ത്കോൺഗ്രസിൽ പൊട്ടിത്തെറി. യൂത്ത് കോൺഗ്രസ് പാലക്കാട് നിയോജക മണ്ഡലം പ്രസിഡന്റ് രാജിവെച്ചു. ഷാഫി പറമ്പിലിനൊപ്പം ഉണ്ടായിരുന്ന പി എസ് ബിബിൻ ആണ് രാജിവച്ചത്. ഗ്രൂപ്പ് പോരിനെനെ തുടർന്നാണ് രാജി. രാജി കാരണം പി എസ് ബിബിൻ തന്നെ ഫേസ്ബുക്കിലും കുറിച്ചു.

സംഘടന തെരഞ്ഞെടുപ്പിലൂടെ 3000 തിൽ കൂടുതൽ യൂത്ത് കോൺഗ്രസുകാരുടെ വോട്ട് വാങ്ങിയാണ്, ഞാൻ പാലക്കാട് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് ആയത്, ഇന്നലെ എൻറെ വ്യക്തിപരവും കുടുംബകരവുമായ ചില കാരണങ്ങൾ കൊണ്ട് രാജിസന്നത നേതൃത്വത്തെ അറിയിച്ചിരുന്നു അറിയിച്ചിരുന്നു. എന്നാൽ പാർട്ടി ഒരു ഉപതെരഞ്ഞെടുപ്പിനെ നേരിടുന്ന മണ്ഡലം കൂടി ആയതുകൊണ്ട്, ഞാൻ എടുത്ത തീരുമാനം മാറ്റുവാൻ തീരുമാനിച്ചു.

Loading...

ആ വിവരം ഇന്നലെ രാത്രി തന്നെ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഇനി തീരുമാനമെടുക്കേണ്ടത് നേതൃത്വം ആണ്. ശരീരമാസകലം തീപൊള്ളി മാസങ്ങളോളം ആശുപത്രിയിൽ കിടന്നതും, അഞ്ചുദിവസം ആലത്തൂർ സബ് ജയിലിൽ കിടന്നതും, ഇപ്പോഴും തീരാത്ത ഒട്ടനവധി കേസുകളിൽ പ്രതിയായതും, എൻറെ പ്രസ്ഥാനത്തിന് വേണ്ടിയാണ്, എൻറെ വ്യക്തിപരമായ കുടുംബപരമായ കാര്യങ്ങളെക്കാൾ പ്രാധാന്യം പ്രസ്ഥാനത്തിന് തന്നെയാണ്….