മാല പൊട്ടിക്കൽ സ്ഥിരമാക്കി; യൂത്ത് കോൺ​ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് പിടിയിൽ

മാല പൊട്ടിക്കൽ സ്ഥിരം പരിപാടിയാക്കിയ യൂത്ത് കോൺ​ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് പിടിയിലായി. കോയമ്പത്തൂർ ജില്ലാ വൈസ് പ്രസിഡന്റാണ് പിടിയിലായത്. ഇയാൾ പ്രദേശത്തെ സ്ഥിരം മാല പൊട്ടിക്കൽ കേസുകളിലെ പ്രതിയാണെന്നാണ് പൊലീസ് പറയുന്നത്. കുനിയമുത്തൂരും പരിസരങ്ങളിലുമായി അഞ്ചു മാലപ്പൊട്ടിക്കൽ കേസുകളിലും ഇയാളാണ് പ്രതിയെന്ന് പൊലീസ് മാധ്യമങ്ങളോട് വെളിപ്പെടുത്തി.

കഴിഞ്ഞദിവസമാണ് യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ഫൈസൽ റഹ്മാൻ പൊലീസിന്റെ പിടിയിലായത്.കുനിയമൂത്തൂർ കെ.ജി.കെ റോഡിലെ ഒരു കടയുടമയുടെ മാലയാണ് ഫൈസലും സംഘവും പൊട്ടിച്ചത്. ഇരുചക്രവാഹനത്തിലെത്തിയ ഫൈസലും സുഹൃത്തും വഴി ചോദിക്കാനെന്ന വ്യാജേനെ കടയിലേക്കു വരികയും ഉടമയായ ധനലക്ഷ്മിയുടെ അഞ്ചര പവൻ തൂക്കമുള്ള മാല പൊട്ടിച്ച്‌ ഓടുകയായിരുന്നു.പ്രദേശത്തെ സിസി ടിവി അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് ഫൈസലാണ് പ്രതിയെന്ന് അന്വേഷണസംഘം തിരിച്ചറിഞ്ഞത്.
പ്രദേശവാസിയായ 17 വയസുകാരനാണ് ഫൈസലിനൊപ്പമുണ്ടായിരുന്നതെന്നും പൊലീസ് കണ്ടെത്തി.

Loading...