തിരുനെല്ലി: മദ്യലഹരിയിലുണ്ടായ വാക്കു തർക്കത്തെ തുടർന്ന് യുവാവിന് ദാരുണാന്ത്യം. തിരുനെല്ലി കാളാംങ്കോട് കൊളനിയിലെ ബിനു ആണ് ദാരുണമായി കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയാണ് തർക്കമുണ്ടായത് .തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ബിനു കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ചാണ് മരണപ്പെട്ടത്. പരിക്കേറ്റ ബിനുവിനെ അയൽവാസികളാണ് അപ്പപ്പാറ ആരോഗ്യ കേന്ദ്രത്തിലും പിന്നീട് മെഡിക്കൽ കോളേജിലേക്കും എത്തിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കാളാംങ്കോട് കോളനിവാസികളായ മൂന്ന് പേരെ തിരുനെല്ലി പൊലീസ് കസ്റ്റഡിയിൽ എടുത്തു. ബിനുവിൻറെ അയൽവാസികളായ നാരായണൻ, മോഹനൻ, ചന്ദ്രൻ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.