അട്ടപ്പാടിയില്‍ ആദിവാസി യുവാവ് സഹോദരന്റെ അടിയേറ്റ് മരിച്ചു

പാലക്കാട്. അട്ടപ്പാടിയില്‍ ഇളനീര്‍ വിറ്റതുമായി ബന്ധെട്ട് നടന്ന തര്‍ക്കത്തില്‍ സഹോദരന്റെ അടിയേറ്റ് ആദിവാസി യുവാവ് കൊല്ലപ്പെട്ടു. പുതൂര്‍ പട്ടണക്കല്ല് ഊരിലെ കാളിയുടെ മകന്‍ മരുതന്‍ (47) ആണ് കൊല്ലപ്പെട്ടത്.

വ്യാഴാഴ്ച രാത്രിയാണ് ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടാകുന്നത്. സഹോദരന്‍ മരുതനെ തൂമ്പ കൊണ്ട് അടിക്കുകയായിരുന്നു. ഇരുവരുടെയും അമ്മയുടെ പേരിലുള്ള സ്ഥലത്തെ ഇളനീര്‍ കച്ചവടവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടയിലാണ് കൊലപാതകം നടന്നത്.

Loading...

ഗുരുതരമായി പരിക്കേറ്റ മരതനെ ഉടന്‍തന്നെ കോട്ടത്തറ സര്‍ക്കാര്‍ ട്രൈബല്‍ ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണപ്പെട്ടത്.