വയറിംഗ് ജോലിക്കിടെ ഷോക്കേറ്റു; യുവാവിന് ദാരുണാന്ത്യം

കോഴിക്കോട്: വയറിങ് ജോലിക്കിടെ ഷോക്കേറ്റ യുവാവ് മരിച്ചു. അടിവാരം എലിക്കാട് പള്ളിയാലിതൊടി മുഹമ്മദ് ഫസല്‍ ആണ് മരിച്ചത്.23 വയസ്സായിരുന്നു. കൂടെയുണ്ടായിരുന്ന അടിവാരം സ്വദേശി ഷംസീറിനും പരുക്കുണ്ട്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.ബാലുശ്ശേരി കിനാലൂരില്‍ വയറിങ് ജോലി ചെയ്യുന്നതിനിടെയായിരുന്നു ദാരുണ സംഭവം നടന്നത്. പിതാവ്: അഹമ്മദ്കുട്ടി. മാതാവ്: ലൈല.മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടപടി പൂര്‍ത്തിയാക്കി കുടുംബത്തിന് വിട്ടു നല്‍കും.

Loading...