ക്വാറന്റൈനിലായിരുന്ന യുവാവ് കത്രിക ഉപയോഗിച്ച് കഴുത്തറുത്ത് മരിച്ച നിലയില്‍

കണ്ണൂര്‍: ക്വാറന്റൈനില്‍ കഴിഞ്ഞ യുവാവ് കത്രിക ഉപയോഗിച്ച് കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ പയ്യന്നൂരിലാണ് സംഭവം. കുഞ്ഞിമംഗലം സ്വദേശിയായ ശരത്തിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.കുവൈത്തില്‍ നിന്നും കഴിഞ്ഞ മാസം 28 നാണ് ശരത് നാട്ടിലെത്തിയത്. തുടര്‍ന്ന് ക്വാറന്റൈനില്‍ കഴിയുകയായിരുന്നു.തുടര്‍ന്ന് വീട്ടിനടുത്തുള്ള സ്വകാര്യ വ്യക്തിയുടെ ഔട്ട്ഹൗസില്‍ ക്വാറന്റൈനില്‍ കഴിയുകയായിരുന്നു ശരത്.

ശരതിന് ചായ കൊടുക്കാനായി അയല്‍വാസി എത്തിയപ്പോഴാണ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കത്രിക ഉപയോഗിച്ചാണ് കഴുത്തറുത്തത്. മൃതദേഹം ഇന്‍ക്വസ്റ്റിന് ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Loading...