പതിനേഴ്കാരിയെ ചതിച്ച് കടന്നുകളഞ്ഞ യുവാവ് പിടിയില്‍

പതിനേഴുകാരിയെ ചതിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിക്ക് വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി കടന്നുകളഞ്ഞ യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മാവേലിക്കര അറനൂറ്റിമംഗലം ചരിവുപറമ്ബില്‍ സിബി(26)നെയാണ് വെണ്‍മണി പോലീസ് അറസ്റ്റുചെയ്തത്.

വൈദ്യപരിശോധനയ്ക്ക് ആശുപത്രിയിലെത്തിയപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് അറിയുന്നത്. ആശുപത്രി അധികൃതരാണ് പോലീസില്‍ വിവരമറിയിച്ചത്.

Loading...