കടം വാങ്ങിയ തുക തിരിച്ചു ചോദിച്ചതിനെ തുടർന്നുള്ള തർക്കം, യുവാവിന്റെ ചെവി ബ്ലേഡ് കൊണ്ട് മുറിച്ചു

തൃക്കാക്കര : യുവാവിന്റെ ചെവി ബ്ലേഡ് കൊണ്ട് മുറിച്ചതായി പരാതി. കടം വാങ്ങിയ 500 രൂപ തിരികെ ചോദിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിനെ തുടർന്നായിരുന്നു ആക്രമണം. യുവാവിനെ രണ്ടു പേർ ചേർന്ന് ബ്ലേഡ് കൊണ്ട് ആക്രമിച്ചതായാണ് പരാതി. കാക്കനാട് പാലച്ചുവട് അമ്പലപ്പാറ റോഡിൽ കാട്ടിക്കാട്ടിൽ വീട്ടിൽ അബ്ദുൽ റാഫിക് (28) നെയാണ് ബ്ലേഡ് വച്ച് ചെവിയുടെ ഭാഗത്ത് വരഞ്ഞ് മുറിവേൽപ്പിച്ചത്.

ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ പാലച്ചുവട് അക്കോറിയം എന്ന ഷോപ്പിനു മുന്നിൽ വച്ച് നാദിർ, അഭിനാസ് എന്നിവർ ആക്രമിക്കുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു. അതേസമയം ഇടുക്കിയിൽ പോലീസ് സംഘത്തിന് നേരേ ആക്രമണം. പ്രതികളെ പിടികൂടാനെത്തിയ പോലീസ് സംഘത്തിന് നേരേയുണ്ടായ ആക്രമണത്തിൽ ഒരു പോലീസുകാരന് കുത്തേറ്റു. . തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതികളെ പിടികൂടാനായി ചിന്നക്കനാലിലെത്തിയ കായംകുളം സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് നേരെയാണ് ആക്രമണം നടന്നത്.

Loading...

പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു ആക്രമണത്തിൽ സിവിൽ പോലീസ് ഓഫീസർ ദീപക്കിനാണ് കുത്തേറ്റത്. ഹോട്ടലുടമ റിഹാസിനെ തട്ടിക്കൊണ്ട് പോയ കേസിലെ പ്രതികളെ തേടിയാണ് അന്വേഷണ സംഘം ഇവിടെയെത്തിയത്. രണ്ടു പ്രതികളെ ഇവിടെ നിന്നും പിടികൂടി, ഇതിന് പിന്നാലെയാണ് പൊലീസിന് നേരെ ആക്രമണം ഉണ്ടായത്. ആക്രമണത്തിന് പിന്നാലെ കസ്റ്റഡിയിലെടുത്ത പ്രതികളെ ഇവർ തന്നെ രക്ഷപ്പെടുത്തി.