സുശാന്തിന്റെ മരണത്തില്‍ മനംനൊന്ത് ഇരുപതുകാരന്‍ ആത്മഹത്യ ചെയ്തു

സിനിമാലോകത്തെയും ആരാധകരെയും നിരാശയിലാഴ്ത്തിക്കൊണ്ടായിരുന്നു ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ അകാല വിയോഗം.നടന്റെ മരണത്തില്‍ മനംനൊന്ത് ഇപ്പോള്‍ 20 കാരന്‍ ജീവനൊടുക്കിയിരിക്കുന്നു. കോയമ്പത്തൂരിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. കോയമ്പത്തൂരിലെ വെറൈറ്റി ഹാളില്‍ സീലിംഗ് ഫാനില്‍ തൂങ്ങി മരിച്ച നിലയിലാണ് യുവാവിനെ കണ്ടെത്തിയത്.’ഞാന്‍ സുശാന്ത് ഭായിയുടെ പാത പിന്തുടരുകയാണ്’ എന്ന് എഴുതിയ ആത്മഹത്യ കുറിപ്പും സംഭവസ്ഥലത്ത് നിന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

അതേസമയം സുശാന്തിന്റെ അവസാന ചിത്രമായ ‘ദില്‍ ബച്ചാര’ഹോട്ട്‌സ്റ്റാറിലൂടെ റിലീസിനെത്തുകയാണ്. സുശാന്ത് സിങ് രജ്പുതും സഞ്ജന സംഘിയുമാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലാണ് ചിത്രം റിലീസിനെത്തുന്നത്.സെയ്ഫ് അലിഖാനും ചിത്രത്തിലുണ്ട്. കാസ്റ്റിംഗ് ഡയറക്ടറും സുശാന്തിന്റെ​ അടുത്ത സുഹൃത്തുമായ മുകേഷ് ചബ്രയുടെ ആദ്യ സംവിധാന സംരംഭമാണ് ചിത്രം. ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറില്‍ ജൂലൈ 24 മുതല്‍ ചിത്രം സ്ട്രീം ചെയ്തു തുടങ്ങും.
സഞ്ജന സംഘിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണ് ‘ദില്‍ ബെച്ചാര’. “പ്രണയത്തിന്റെയും പ്രതീക്ഷയുടെയും അനന്തമായ ഓര്‍മ്മകളുടെയും കഥ,”എന്നാണ് ചിത്രത്തെ കുറിച്ച്‌ സഞ്ജന കുറിക്കുന്നത്.

Loading...