16 വെടിയുണ്ടകള്‍ ശരീരത്തില്‍ തറച്ചിട്ടും രണ്ടു മൈല്‍ ദൂരെയുള്ള ആശുപത്രിയിലെത്തി യുവാവ്

Loading...

ഓട്ടോമാറ്റിക് റൈഫിളില്‍ നിന്നും 16 വെടിയുണ്ടകള്‍ ശരീരത്തില്‍ തറച്ചിട്ടും, നിലത്തു വീണ യുവാവ് എഴുന്നേറ്റ് രണ്ടു മൈല്‍ ദൂരെയുള്ള ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ എത്തി. പൊലീസിനെയും വൈദ്യശാസ്ത്രത്തെയും ഡോക്ടര്‍മാരെയും ഞെട്ടിച്ചിരിക്കുകയാണ് സംഭവം.

ഫിലാഡല്‍ഫിയ കെന്‍സിങ്ടണ്‍ പരിസരത്തു വച്ചായിരുന്നു 27 വയസ്സുകാരനു വെടിയേറ്റത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ഇടത്തെ ഇടുപ്പെല്ല്, നെ!ഞ്ച്, ഷോള്‍ഡര്‍, കഴുത്ത്, കൈകള്‍ എന്നിവിടങ്ങളിലാണ് വെടിയുണ്ടകള്‍ തറച്ചതെന്ന് പൊലീസ് പറഞ്ഞു.

Loading...

ടെംപിള്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ കഴിയുന്ന യുവാവ് ഗുരുതരാവസ്ഥയിലാണെങ്കിലും അപകടനില തരണം ചെയ്തതായാണ് വിവരം. സംഭവം നടന്ന സ്ഥലത്തു നിന്നും 23 ഷെല്ലുകള്‍ ലഭിച്ചതായും വെടിവച്ചുവെന്നു സംശയിക്കുന്ന വ്യക്തി കാറില്‍ കയറി രക്ഷപ്പെട്ടതായും പൊലീസ് അറിയിച്ചു. പ്രതിക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. സമീപ പ്രദേശങ്ങളിലുള്ള ക്യാമറള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്.