‘മാന്യമായി ഡ്യൂട്ടി ചെയ്തില്ലെങ്കിൽ തൊപ്പി വയ്ക്കാൻ തല കാണില്ല ’; പോലീസുകാർക്കെതിരെ ഭീഷണി മുഴക്കിയ യുവാവ് പിടിയിലായി

സമൂഹ മാദ്ധ്യമത്തിലൂടെ പോലീസുകാർക്കെതിരെ ഭീഷണി മുഴക്കിയ അഞ്ചാലുംമൂട് സ്വദേശി ആദിത്യലാൽ (20) പിടിയിൽ . ‘റോക്ക് റോക്കി’ എന്ന ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്നാണ് ആദിത്യലാൽ പോലീസിനെതിരെ ഭീഷണി മുഴക്കിയത്.

ഇന്നലെ രാവിലെയാണ് യുവാവ് സന്ദേശം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത് . അഞ്ചാലും മൂട് സ്റ്റേഷനിൽ പുതുതായി ചാർജ് എടുത്ത എല്ലാ പോലീസ് ഓഫീസേഴ്സിനും ആശംസകൾ അർപ്പിച്ചു കൊണ്ടായിരുന്നു പോസ്റ്റിന്റെ തുടക്കം . ഒപ്പം നിങ്ങൾ ചില നിബന്ധനകൾ പാലിക്കണമെന്നും യുവാവ് പറയുന്നുണ്ട്.

Loading...

‘ മാന്യമായി ഡ്യൂട്ടി ചെയ്യുക ,ജനങ്ങളെ സഹായിക്കുക, പാവങ്ങളെ ഉപദ്രവിക്കരുത് , സൗമ്യമായി സംസാരിക്കുക ഈ നടപടികൾ പാലിച്ചാൽ നിങ്ങൾക്ക് സന്തോഷം ആയി തുടർന്ന് പോകാം . മറിച്ചു ഇതു തെറ്റിച്ചു പോയാൽ തൊപ്പി വയ്ക്കാൻ തല കാണില്ല .എന്ന് – റോക്കി കൊല്ലം ‘ ഇത്തരത്തിലായിരുന്നു ഫേസ്ബുക്ക് പോസ്റ്റിന്റെ സന്ദേശം. പോസ്റ്റ് കണ്ടവർ വിവരം പോലീസിനു കൈമാറുകയായിരുന്നു. തുടർന്നു സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പോലീസ് യുവാവിനെ പിടികൂടിയത് .