വയനാട് : ആദിവാസി പെണ്‍കുട്ടികളെ പീഡിപ്പിച്ച യുവാക്കളെ അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടികളെ പീഡിപ്പിച്ച യുവാക്കളാണ് അറസ്റ്റിലായിരിക്കുന്നത്. പതിനെട്ടും പത്തൊന്മ്പും വയസ്സുള്ള യുവാക്കളാണ് അറസ്റ്റിലായിരിക്കുന്നത്. കമ്പളക്കാട് വെള്ളരിക്കാവില്‍ മുഹമ്മദ് നൗഫല്‍(18), കണിയാമ്പറ്റ പൊങ്ങിണി ചീക്കല്ലൂര്‍ കുന്നില്ക്കോണം എ.കെ ഷമീം (19) എന്നിവരാണ് അറസ്റ്റിലായത്.
പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടികളെ ഇവര്‍ പുതുവത്സരത്തിന്റെ തലേ ദിവസം മൈസൂരില്‍ കൊണ്ടു പോയാണ് പീഡിപ്പിച്ചത്.മകളെ കാണാനില്ലെന്ന് കാണിച്ച് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്ത് വന്നത്. അന്വേഷണത്തില്‍ ഒരു പെണ്‍കുട്ടി കൂടി പീഡനത്തിനിരയായെന്ന് കണ്ടെത്തുകയായിരുന്നു. പോക്സോ, പട്ടികജാതി അതിക്രമം തടയല്‍ തുടങ്ങിയ നിയമങ്ങള്‍ പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. ഇരുവരെയും റിമാന്‍ഡ് ചെയ്തു.