കോഴിക്കോട് ഹാഷിഷ് ഓയിലുമായി നാല് പേർ പിടിയിൽ

കോഴിക്കോട്: 24 ​ഗ്രാം ഹാഷിഷ് ഓയിലുമായി നാല് പേർ പിടിയിലായി. ഒരു യുവതിയടക്കം നാല് പേരാണ് പൊലീസ് പിടിയിലായത്.കോഴിക്കോട് ചേവരമ്പലം ഇടശ്ശേരി മീത്തൽ ഹരികൃഷ്ണ (24), ചേവായൂർ വാകേരി ആകാശ് (24), ചാലപ്പുറം പുതിയ കോവിലകം പറമ്പ് രാഹുൽ പി.ആർ (24), മലപ്പുറം താനൂർ കുന്നുംപുറത്ത് ബിജിലാസ്(24) എന്നിവരാണ് കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസിന്റെ പിടിയിലായത്.

ഹരികൃഷ്ണയുടെ കൈയിലുണ്ടായിരുന്ന ബാഗിൽ നിന്നാണ് ഹാഷിഷ് ഓയിൽ പിടികൂടിയത്.വെള്ളിയാഴ്ച പുലർച്ചെ 1.30 ന് സംഭവം. കോഴിക്കോട് മിംസ് ആശുപത്രിക്ക് കിഴക്ക് വശത്തുള്ള മലബാർ ഹോട്ടലിന് പിറകിൽ റോഡിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലത്ത് മൂന്ന് ചെറുപ്പക്കാരും ഒരു യുവതിയും രണ്ട് സ്‌കൂട്ടറുകൾക്കടുത്ത് ഇരുട്ടത്ത് നിൽക്കുന്നത് പട്രോളിംഗ് നടത്തുകയായിരുന്ന പോലീസിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. സംശയം തോന്നി ചോദ്യം ചെയ്ത് പരിശോധന നടത്തിയ പോലീസ് ഇവരെ പിടികൂടുകയായിരുന്നു. ഹാഷിഷ് ഓയിലും ഇവർ വന്ന സ്‌കൂട്ടറുകളും മറ്റ് സാധനങ്ങളും പോലീസ് പിടിച്ചെടുത്തു.

Loading...