മൊബൈലില്‍ അശ്ലീല വീഡിയോ കാണുന്നവരെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് അധികാരമുണ്ടോ?

മൊബൈലില്‍ അശ്ലീല വീഡിയോ കാണുന്നവരെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് അധികാരമുണ്ടോ? ഇതാണ് ഇപ്പോൾ ഉയരുന്ന ചോദ്യം…

നിരവധി പേരാണ് സൈബര്‍ സെല്ലിന്റെ ‘ഓപ്പറേഷന്‍ പി ഹണ്ടി’ല്‍ കുടുങ്ങിയത്. കുട്ടികളുടെ അശ്ലീല വീഡിയോകള്‍ കാണുകയും പ്രചരിപ്പിക്കുകയും ചെയ്തതിന് കുടുങ്ങിയവരില്‍ 60 ശതമാനവും അബദ്ധം പറ്റിയവരാണ്.

കുട്ടികളുടേത് എന്ന് അറിയാതെ വീഡിയോ കണ്ടവരും ഡൗണ്‍ലോഡ് ചെയ്തവരുമുണ്ടിതില്‍. എന്നാല്‍ മൊബൈലില്‍ അശ്ലീല വീഡിയോ കാണുന്നവരെയെല്ലാം പൊലീസ് നിരീക്ഷിക്കുന്നുണ്ടെന്നും, അറസ്റ്റ് ചെയ്യുമെന്നും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്.

എന്നാല്‍ അശ്ലീല ദൃശ്യങ്ങള്‍ കാണുന്നതിന് നിരോധനമില്ലാത്ത നമ്മുടെ രാജ്യത്തെ നിയമങ്ങളെ കുറിച്ച് വിശദമായി എഴുതുകയാണ് അഡ്വ.ശ്രീജിത്ത് പെരുമന.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം;

ഇന്റര്‍നെറ്റിലും, മൊബൈലിലും
അശ്ലീല വീഡിയോകളും, ചിത്രങ്ങളും കാണുന്നത് നിയമവിരുദ്ധമാണോ ??

പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീകള്‍ പോണ്‍ വീഡിയോകള്‍ കാണുന്നുവെന്നു റിപ്പോര്‍ട്ടുകള്‍ ഉള്ള കേരളത്തിലെ ഇന്റര്‍നെറ്റ് തലമുറ അറിയാന്‍

??കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ കാണുകയും, പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു എന്ന വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ നാം വ്യാപകമായി ചര്‍ച്ച ചെയ്തതാണ് . ഈ പശ്ചാത്തലത്തില്‍ ലൈംഗിക ദൃശ്യങ്ങളുമായി ബന്ധപ്പെട്ട നിയമ നടപടികള്‍ എങ്ങനെയാണെന്നും നോക്കാം ??

അശ്ലീല ദൃശ്യങ്ങള്‍ കാണുന്നതിന് ഇന്ത്യയില്‍ നിരോധനം ഉണ്ടോ ?

??ഇല്ല. ഇന്റര്‍നെറ്റില്‍ നിന്നോ, സ്വയം നിര്‍മ്മിച്ചതോ ആയ ഏതൊരു ലൈംഗിക ദൃശ്യങ്ങളും സ്വയം/സ്വകര്യമായി കാണുന്നതിന് ഇന്ത്യയില്‍ നിരോധനമില്ല. ഇന്റര്‍നെറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യുന്നവ കോപ്പി റൈറ്റ്‌സ് ഉള്ളതാണെങ്കില്‍ പകര്‍പ്പവകാശ നിയമങ്ങള്‍ ബാധകയിരിക്കും. എന്നാല്‍ ഓണ്‍ലൈനില്‍ അശ്ലീല വീഡിയോകളോ ദൃശ്യങ്ങളോ കാണുന്നതിന് നിരോധനമില്ല.

അശ്ലീല ദൃശ്യങ്ങള്‍ സ്വന്തം മൊബൈല്‍ ഫോണിലോ, ലാപ്‌ടോപ്പിലോ/ മറ്റ് ഉപകരണങ്ങളിലോ സ്റ്റോര്‍ ചെയ്ത് സൂക്ഷിക്കുന്നത് നിയമവിരുദ്ധമാണോ?

??അല്ല. സ്വന്തം മൊബൈല്‍ ഫോണിലോ, ലാപ്പ്‌ടോപ്പിലോ, പെന്‍ഡ്രൈവിലോ അശ്ലീല ദൃശ്യങ്ങള്‍ സൂക്ഷിക്കുന്നത് നിയമ വിരുദ്ധമല്ല. എന്നാല്‍ Child Pornography /പ്രായപൂര്‍ത്തിയാകാത്തവരുടെ ദൃശ്യങ്ങള്‍ സൂക്ഷിക്കുന്നതും, പ്രചരിപ്പിക്കുന്നതും, കാണുന്നതും/മറ്റെല്ലാ ഇടപാടുകളും കുറ്റകരമാണ്.

അശ്ലീല ദൃശ്യങ്ങളുമായി ബന്ധപ്പെട്ടത് എന്തെല്ലാം നിരോധനങ്ങളാണ് ഇന്ത്യയിലുള്ളത് ?

??child pornography അഥവാ കുട്ടികളുടെ/പ്രായപൂര്‍ത്തിയാകാത്തവരുടെ അശ്ലീല ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ കാണുന്നതും, ഡോണ്‍ലോഡ് ചെയ്യുന്നതും, ബ്രൗസ് ചെയ്യുന്നതും, വാട്‌സ്ആപ്പിളോ, മാറ്റ് സാമൂഹിക മാധ്യമങ്ങളിലൂടെയോ അയക്കുന്നതും 5 വര്‍ഷം തടവും 10 ലക്ഷം രൂപവരെ പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്. child pornography /കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ നിര്‍മ്മിക്കുന്നതും, ചിത്രങ്ങളെടുക്കുന്നതും സമാന രീതിയില്‍ ശിക്ഷ ലഭിക്കുന്ന കുറ്റമാണ്.

??വെബ്സൈറ്റിലും ഇന്റര്‍നെറ്റിലും അശ്ലീല ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് ഇന്ത്യന്‍ പീനല്‍ കോഡിലെ 292 of IPC (punishment for showing obscene materials) പ്രകാരവും, Protection of Children from Sexual Offences Act (use of children for pornographic purposes) പോക്‌സോ നിയമം വകുപ്പ് 13 പ്രകാരവും ക്രിമിനല്‍ കുറ്റമാണ്

child pornography /കുട്ടികളുടേതല്ലാത്ത അശ്ലീല ദൃശങ്ങള്‍ വാട്‌സാപ്പ്/മെസഞ്ചര്‍ വഴി അയക്കുന്നത് കുറ്റകരമാണോ ?

??തീര്‍ച്ചയായും ആണ്. അശ്ലീല ദൃശ്യങ്ങള്‍ കാണാം എന്നല്ലാതെ അത് മറ്റൊരാള്‍ക്ക് ഏതു മാര്‍ഗത്തിലൂടെ അയച്ചാലും അത് കുറ്റകരമാണ്.

ഏത് തരത്തിലുള്ള അശ്ലീല ദൃശ്യങ്ങള്‍ xc ആണെങ്കിലും ഒന്നില്‍കൂടുതല്‍ ആളുകള്‍ ചേര്‍ന്ന് കാണുന്നതും, പൊതുസ്ഥലങ്ങളില്‍ വെച്ച് കാണുന്നതും. ഏതെങ്കിലും അശ്ലീല ദൃശ്യങ്ങളോ, ചിത്രങ്ങളോ വാട്‌സ്ആപ്പിലോ, ടെലഗ്രാമിലോ തുടങ്ങി ഏതെങ്കിലും രീതിയില്‍ മറ്റാര്‍ക്കെങ്കിലും അയച്ചു കൊടുത്താല്‍ അത് ക്രിമിനല്‍ കുറ്റമാണ്. ഐടി ആക്റ്റിലെ വകുപ്പ് 67 പ്രകാരം 5 വര്‍ഷം തടവും 10 ലക്ഷം രൂപവരെ പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്.

Child Pornography അല്ലാത്ത അശ്ലീല ദൃശ്യങ്ങള്‍ കാണാമെന്നു നിയമമുണ്ടോ ?

??ഇല്ല. അശ്ലീല ദൃശ്യങ്ങള്‍ കാണുന്നത് കുറ്റകരമാണ് എന്നൊരു നിയമമില്ല. Child Pornography കാണരുതെന്നും, സൂക്ഷിക്കരുതെന്നും, നിര്‍മിക്കരുതെന്നും പ്രചരിപ്പിക്കരുതെന്നുമാണ് നിയമം പറയുന്നത്. അതുകൊണ്ടുതന്നെ ഏതെങ്കിലുംകാര്യം expressly നിരോധിച്ചിട്ടില്ല/നിയന്ത്രിച്ചിട്ടില്ല എങ്കില്‍ അത് ചെയ്യുന്നത് ഇന്ത്യയില്‍ കുറ്റകരമല്ല.

സ്വന്തം അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്താനോ സൂക്ഷിക്കണോ അവകാശമുണ്ടോ ?

??തീര്‍ച്ചയായും സ്വന്തം ലൈംഗിക ദൃശ്യങ്ങളും, ചിന്ത്രങ്ങളും സ്വയം പകര്‍ത്താനും സൂക്ഷിക്കാനും ഏതൊരു പൗരനും അവകാശമുണ്ട് പക്ഷെ അവ പ്രചരിപ്പിക്കാനോ മറ്റൊരാള്‍ക്കു അയച്ചു നല്‍കാനോ, പബ്ലിക് ആയി കാണുവാനോ , കാണിക്കുവാനോ പാടുള്ളതല്ല.( ഇക്കാര്യം വ്യക്തമാക്കുന്ന കേരള ഹൈക്കോടതിയുടെ വിധി ഈ പോസ്റ്റിനോടൊപ്പം )

അശ്ലീല ദൃശ്യങ്ങള്‍ കാണുന്നതുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയെന്താണ് ?

??ഏതുതരത്തിലുള്ള അശ്ലീല വീഡിയോകള്‍ കാണുന്നതും പൂര്‍ണ്ണമായും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് 2013 ല്‍ കമലേഷ് വാസ്വാനി എന്ന ഭിഭാഷക സുപ്രീംകോടതിയില്‍ പൊതുതാപര്യ ഹര്ജി നല്‍കിയെങ്കിലും. പ്രായപൂര്‍ത്തിയായ പൗരന്മാര്‍ അവരുടെ വീടിന്റെയോ, റൂമിന്റെയോ നാല് ചുമരുകള്‍ക്കുള്ളില്‍ ഇരുന്ന് ലൈംഗിക വീഡിയോകള്‍ കാണുന്നത് നിരോധിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് എച് എല്‍ ദത്തു വ്യക്തമാക്കി.

അത്തരത്തില്‍ അശ്ലീല വീഡിയോകള്‍ സ്വകര്യമായി കാണുന്നത് നിരോധിച്ചാല്‍ അത് മൗലികാവകാശമായ ആര്‍ട്ടിക്കിള്‍ 21 ന്റെ ലംഘനമാകുമെന്നും ജസ്റ്റിസ് എച്ച് എല്‍ ദത്തു നിരീക്ഷിച്ചു.

ഏകദേശം 40 മില്യണ്‍ വെബ്സൈറ്റുകളാണ് ലോകത്തുടനീളം സൗജന്യമായി പോണ്‍ വീഡിയോകളും ദൃശ്യങ്ങളും നല്‍കുന്നത്. ഇവയെല്ലാം നിരോധിക്കുക എന്നത് നിയമപരമായി സാധ്യമല്ല എന്നതിനാല്‍ കുട്ടികളുടെയും, പ്രായപൂര്‍ത്തിയാകാത്തവരുടെയും അശ്ലീല ചിത്രങ്ങള്‍ 857 വെബ്സൈറ്റുകള്‍ ഉത്തരാഖണ്ഡ് ഹൈക്കോടതി വിധിയെ തുടര്‍ന്നു കേന്ദ്ര സര്‍ക്കാര്‍ അടച്ചു പൂട്ടിയിരുന്നു.

അശ്ലീല ദൃശ്യങ്ങളോ /ലൈംഗിക ദൃശ്യങ്ങളോ പകര്‍ത്തുകയോ, അവ കൈവശം സൂക്ഷിക്കുകയോ ചെയ്യുന്നത് കുറ്റകരമല്ലെന്ന് കേരള ഹൈക്കോടതിയുടെ സുപ്രധാന വിധിയുടെ വിശദാംശങ്ങള്‍ ഇങ്ങനെ..??

അത്തരത്തില്‍ പ്രായപൂര്‍ത്തിയായവര്‍ പകര്‍ത്തുന്ന നഗ്‌ന ദൃശ്യങ്ങള്‍ ലൈംഗിക അതിപ്രസരമുള്ള ദൃശ്യങ്ങള്‍ ആണെങ്കില്‍പോലും അവ ഏതെങ്കിലും മാര്‍ഗ്ഗത്തിലൂടെ പ്രചരിപ്പിച്ചില്ലെങ്കില്‍ കേസെടുക്കാന്‍ സാധിക്കില്ലെന്നും കോടതി.

??സ്വയം പകര്‍ത്തിയ നഗ്‌ന ദൃശ്യങ്ങളും, ലൈംഗിക ദൃശ്യങ്ങളും മൊബൈല്‍ ക്യാമറയിലും, ഡിജിറ്റല്‍ ക്യാമറയിലും പകര്‍ത്തി കൈവശം വെച്ചു എന്ന കേസില്‍ കമിതാക്കള്‍ക്കെതിരെ കൊല്ലം പോലീസ് രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസ് ഹൈക്കോടതി റദ്ദാക്കി.

സ്ത്രീകളെ മോശമായി അശ്ളീല രീതിയില്‍ ചിത്രീകരിക്കുന്നത് തടയുന്ന 1986 ലെ Indecent Representation of women (prohibition) Act പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസാണ് കോടതി റദ്ദാക്കിയത്.

കൊല്ലം ബസ് സ്റ്റാന്‍ഡില്‍ പരിശോധന നടത്തവേ ബസ്സ് കാത്തുനിന്ന യുവതിയുടെയും യുവാവിന്റെയും ബാഗില്‍ നിന്നും കണ്ടെടുത്ത മൊബൈല്‍ ഫോണിലും, ഡിജിറ്റല്‍ ക്യാമറയിലും അവരുടെ നഗ്‌ന ദൃശ്യങ്ങളും, ലൈംഗിക ദൃശ്യങ്ങളും പകര്‍ത്തി സൂക്ഷിച്ചു എന്ന പേരിലാണ് കൊല്ലം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.

യുവതിയുടെ നഗ്‌ന ചിത്രങ്ങള്‍ യുവാവ് പ്രചരിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന പോലീസ് വാദം കോടതി അംഗീകരിച്ചില്ല. നിയമപ്രകാരം ഒരാള്‍ അത്തരത്തിലുള്ള നഗ്‌ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചാല്‍ മാത്രമാണ് കേസെടുക്കാന്‍ സാധിക്കുകയുള്ളു എന്നും, പ്രായപൂര്‍ത്തിയായവര്‍ അവരുടെ നഗ്‌ന ചിത്രങ്ങളോ ലൈംഗിക ചിത്രങ്ങളോ സ്വയം പകര്‍ത്തി സൂക്ഷിച്ചാല്‍ അതു കുറ്റകരമല്ലെന്നും കേരള ഹൈക്കോടതി വിധിച്ചു.
ജസ്റ്റിസ് വി രാഗവിജയരാഗവനാണ് ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്.

വാല്‍: അത്യാധുനിക വെബ്സൈറ്റുകള്‍ നിര്‍മ്മിച്ച് ആസൂത്രിതമായി അശ്ലീല ചിത്രങ്ങളുടെ മാര്‍ക്കറ്റിങ് നടത്തുന്ന വന്‍കിടക്കാര്‍ക്കെതിരെയും ശക്തമായ നിയമനടപടികള്‍ ഉണ്ടാകണം. സാമൂഹിക മാധ്യമങ്ങളില്‍ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്ന മാനസായിക രോഗികളായ യുവജനങ്ങളെ കണ്ടെത്തി മതിയായ ചികിത്സയും കൗണ്‍സിലിംഗും ഉറപ്പാക്കണം എന്നും എനിക്ക് അഭിപ്രായമുണ്ട്.

അഡ്വ ശ്രീജിത്ത് പെരുമന