മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യു​വ​മോ​ര്‍​ച്ച പ്ര​വ​ര്‍​ത്ത​ക​ര്‍ ന​ട​ത്തി​യ മാ​ര്‍​ച്ചി​ല്‍ സം​ഘ​ര്‍​ഷം

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്ത്രീ​പ്ര​വേ​ശ​ന വി​ഷ​യ​ത്തി​ല്‍ ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യു​വ​മോ​ര്‍​ച്ച പ്ര​വ​ര്‍​ത്ത​ക​ര്‍ ന​ട​ത്തി​യ മാ​ര്‍​ച്ചി​ല്‍ സം​ഘ​ര്‍​ഷംബോ​ര്‍​ഡി​നെ സ്വ​ത​ന്ത്ര​മാ​യി പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്നും മ​ന്ത്രി രാ​ജി​വ​യ്ക്ക​ണ​മെ​ന്നുമായിരുന്നു യു​വ​മോ​ര്‍​ച്ചയുടെ ആവശ്യം. തി​രു​വ​ന​ന്ത​പു​ര​ത്ത് മ​ന്ത്രി​യു​ടെ വ​സ​തി​യി​ലേ​ക്ക് യു​വ​മോ​ര്‍​ച്ച പ്ര​വ​ര്‍​ത്ത​ക​ര്‍ ന​ട​ത്തി​യ മാ​ര്‍​ച്ച്‌ പോ​ലീ​സ് ബാ​രി​ക്കേ​ഡ് ഉ​പ​യോ​ഗി​ച്ച്‌ ത​ട​ഞ്ഞ​തോ​ടെ​യാ​ണ് സം​ഘ​ര്‍​ഷം രൂക്ഷമായി.പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചതുമൂലം പ്രവർത്തകരിൽ പലർക്കും ശർദ്ധിയും തലകറക്കവും അനുഭവപെട്ടു..യു​വ​മോ​ര്‍​ച്ച പ്ര​വ​ര്‍​ത്ത​ക​രുടെ ശരണം വിളിയും പോലീസിന്റെ ജലപീരങ്കിയും മൂലം തലസ്ഥാന നഗരി  യുദ്ധ ഭൂമിയായി .
പ്ര​വ​ര്‍​ത്ത​ക​ര്‍ റോ​ഡി​ല്‍ കു​ത്തി​യി​രു​ന്നു പ്ര​തി​ഷേ​ധി​ക്കു​ക​യാ​ണ്. യു​വ​മോ​ര്‍​ച്ച​യ്ക്കു പി​ന്തു​ണ​യു​മാ​യി ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്.

.

Top