കര്‍ണാടകയില്‍ യുവമോര്‍ച്ച പ്രവര്‍ത്തകനെ വെട്ടിക്കൊന്നു

മംഗളൂരു. യുവമോര്‍ച്ച പ്രവര്‍ത്തകനെ കര്‍ണാടകയില്‍ വെട്ടിക്കൊന്നു. ബെല്ലാരെ സ്വദേശിയായ പ്രീണ്‍ നെട്ടാരുവാണ് കൊല്ലപ്പെട്ടത്. യുവമോര്‍ച്ചയുടെ ജില്ലാ സെക്രട്ടറിയായിരുന്നു. കോഴിക്കട നടത്തിയിരുന്ന പ്രവീണ്‍ കടയടച്ച് വീട്ടിലേക്ക് പോകുമ്പോഴായിരുന്നു ആക്രമണം.

മാരകായുധങ്ങള്‍ ഉപയോഗിച്ച് ബൈക്കിലെത്തിയ സംഘമാണ് പ്രവീണിനെ കൊലപ്പെടുത്തിയത്. കൊലയ്ക്ക് പിന്നില്‍ കേരളത്തില്‍ നിന്നുള്ളവരാണെന്ന് പോലീസ് പറയുന്നു. അക്രമികള്‍ എത്തിയ രണ്ട് ബൈക്കുകള്‍ കേരള നമ്പര്‍ ആണെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

Loading...

പ്രവീണിന്റെ കുടുംബാഗങ്ങളെ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അനുശോചനം അറിയിച്ചു.പ്രതികളെ ഉടന്‍ പിടിക്കുമെന്നും നീതി ലഭിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.

സംഭവത്തില്‍ ബെല്ലാരെ പോലീസ് അന്വേഷണം തുടങ്ങി. കൊലപാതകത്തിന് കാരണം വ്യക്തമല്ല. പ്രതികലെ ഉടന്‍ പോലീസ് അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. കേരളത്തിന്റെ അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശമാണ് ബെല്ലാരെ.