കലക്ട്രേറ്റ് മാര്‍ച്ചില്‍ പങ്കെടുത്ത യുവമോര്‍ച്ച നേതാവിന് കോവിഡ്, അണികള്‍ ആശങ്കയില്‍

പാലക്കാട്: കലക്ട്രേറ്റ് മാര്‍ച്ചില്‍ പങ്കെടുത്ത യുവമോര്‍ച്ച നേതാവിന് കോവിഡ് 19 സ്ഥിരീകരിച്ചു.എബിവിപി മുന്‍ ജില്ലാ സെക്രട്ടറിയും യുവമോര്‍ച്ച ജില്ലാ കമ്മിറ്റിയംഗവുമായ ടി പി അഖില്‍ദേവിനാണ് രോഗം സ്ഥിരീകരിച്ചത്. കോവിഡ് മാനദണ്ഡം ലംഘിച്ച് 15ന് കലക്ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ ഈ യുവ മോര്‍ച്ച നേതാവ് ഉള്‍പ്പെടെ നൂറില്‍ അധികം പേര്‍ പങ്കെടുത്തിരുന്നു.മാര്‍ച്ചില്‍ മാസ്മകോ സാമൂഹിക അകലമോ ഉണ്ടായിരുന്നില്ല.ഇയാള്‍ മാര്‍ച്ചിന്റെ മുന്‍നിരയില്‍ തന്നെ ഉണ്ടായിരുന്നു.

അഖില്‍ ദേവിന് രോഗം സ്ഥിരീകരിച്ചതോടെ നിരവധി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നിരീക്ഷണത്തില്‍ പോകേണ്ടി വരും.പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ ആന്റിജെന്‍ പരിശോധനയിലാണ് അഖില്‍ദേവിന് രോ?ഗം സ്ഥിരീകരിച്ചത്. പാലക്കാട് വലിയങ്ങാടി ക്ലസ്റ്ററായതില്‍ യുവമോര്‍ച്ചയൂത്ത് കോണ്‍ഗ്രസ് സമരങ്ങള്‍ക്ക് പ്രധാന പങ്കുണ്ടെന്നാണ് വിലയിരുത്തല്‍.

Loading...

അഖില്‍ദേവിന്റെ സമ്പര്‍ക്ക പട്ടികയിലുള്ളവരില്‍ ലക്ഷണങ്ങളുള്ളവരെ പരിശോധിക്കാനുള്ള ശ്രമം ആരോഗ്യ വകുപ്പ് ആരംഭിച്ച് കഴിഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് ഇ കൃഷ്ണദാസിന് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. പരിക്കേറ്റ യുവമോര്‍ച്ച പ്രവര്‍ത്തകരെ കൃഷ്ണദാസ് ജില്ലാ ആശുപത്രിയില്‍ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.