ബംഗ്ലാദേശ് ഭീകരവാദികളുടെ പട്ടികയിൽ ഉൾപെടുത്തുകയും തെളിവുകൾ പുറത്തുവിടുകയും ചെയ്ത മുംബൈയിലെ മുസ്ലീം പണ്ഡിതന് സാക്കിര്‍ നായിക്ക് നിരപരാധിയാണെന്നും വേട്ടയാടരുതെനും മുസ്ലീം ലീഗ്. എന്നാൽ സാക്കിറിനെ സംരക്ഷിക്കുന്ന മുസ്ലീം ലീഗ് രാജ്യത്തിന്റെ സുരക്ഷക്ക് ഭീഷണിയാണെന്ന് ബി.ജെ.പി തിരിച്ചടിച്ചു.സാക്കിന് നായിക്കിനെ പിന്തുണച്ച് മുസ്ലീംലീഗ് രംഗത്തെത്തിയതിന് തൊട്ടുപിന്നാലെയാണ് വിമര്‍ശനവുമായി ബിജെപി സംസ്ഥാന നേതൃത്വം രംഗത്തെത്തിയത്. സാക്കീര്‍ നായിക്കിനെ അകാരണമായി വേട്ടയാടുന്നുവെന്ന് ലീഗ് ആശങ്ക രേഖപ്പെടുത്തിയിരുന്നു. സ്വതന്ത്ര ആശയവിനിമയം അസാധ്യമാക്കി തീര്‍ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നത്. സാക്കിര്‍ നായിക്ക് അപരാധിയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമം നടക്കുകയാണെന്നും പാര്‍ട്ടി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അഖിലേന്ത്യാ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞിരുന്നു.
സാക്കീർ നിരപരാധിയാണെന്ന് സ്ഥാപിക്കാൻ ലീഗിന് എങ്ങിനെ കഴിയുമെന്നും അദ്ദേഹത്തിനെതിരായ തെളിവുകൾ എങ്ങിനെ ലീഗ് ഇല്ലാതാക്കുമെന്നും ബി.ജെ.പി ചോദിക്കുന്നു. രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട് സുപ്രധാന വിഷയങ്ങളിലൊ ഭീകരർക്കും, തീവ്രവാദികൾക്കും ഒപ്പം നില്‍ക്കുകയാണ് ലീഗെന്നും ബി.ജെ,.പി പറയുന്നു.
ലീഗിന് പൊള്ളിയത് വോട്ട് ബാങ്കിലേക്ക് തൊട്ടപ്പോൾ
മുംബൈയിലെ മുസ്ലീം പണ്ഡിതന് സാക്കിര്‍ നായിക്കിനെ സംരക്ഷിക്കാൻ പെട്ടെന്ന് ലീഗ് തയ്യാറായത് വോട്ട് ബാങ്ക് ലക്ഷ്യം വയ്ച്ച്. ലീഗിന്റെ വോട്ട് ബാങ്കായ മുജാഹിദുകൾക്ക് സാക്കിർ വലിയ ആധ്യാത്മിക നേതാവാണ്. അദ്ദേഹത്തിന്റെ പ്രസംഗവും, പ്രഭാഷണവും മുജാഹിദുകളിൽ നല്ല സ്വാധീനം ചെലുത്തുന്നുണ്ട്.