വനിതാ ജീവനക്കാര്‍ക്ക് 10 ദിവസം ആര്‍ത്തവ അവധി നല്‍കുമെന്ന് സൊമാറ്റോ

സമൂഹത്തിന് മാതൃകയാകുന്ന തീരുമാനവുമായി ഫുഡ് ഡെലിവറി കമ്പനിയായ സൊമാറ്റോ ആപ്പ്. വനിതാ ജീവനക്കാര്‍ക്ക് ഒരു വര്‍ഷം 10 ദിവസം വരെ ആര്‍ത്തവ അവധി നല്‍കാനാണ് തീരുമാനം ആയിരിക്കുന്നത്. അതേസമയം തന്നെ പീരീഡ്‌സ് ലീവ് ചോദിക്കാന്‍ ജീവനക്കാര്‍ മടി കാണിക്കേണ്ടതില്ല എന്ന് സൊമാറ്റോ ചീഫ് എക്‌സിക്യൂട്ടീവ് ദീപിന്ദര്‍ ഗോയല്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്റ്റാഫ് അംഗങ്ങള്‍ക്കയച്ച ഇ മെയിലിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

പീരീഡ്‌സ് ലീവിലാണെന്ന് ഓഫീസ് ഗ്രൂപ്പുകളിലും ഇ മെയിലിലും ജീവനക്കാര്‍ക്ക് യാതൊരു മടിയുമില്ലാതെ പറയാമെന്നും ദീപീന്ദര്‍ ഗോയല്‍ കൂട്ടിച്ചേര്‍ത്തു. 2008ല്‍ പ്രവര്‍ത്തനം തുടങ്ങിയ സൊമാറ്റോയുടെ പ്രധാന കേന്ദ്രം ഹരിയാനയിലെ ഗുരുഗ്രാമില്‍ ആണ്. നിലവില്‍ 5000ത്തിലധികം ജീവനക്കാരാണ് ഇപ്പോള്‍ ഉള്ളത്. ഇന്ത്യയില്‍ ലക്ഷണക്കണക്കിന് സ്ത്രീകളും പെണ്‍കുട്ടികളും
ജോലിസ്ഥലത്തും ഓഫീസുകളിലും ആര്‍ത്തവസമയത്ത് കടുത്ത വിവേചനങ്ങളും അവഗണനയും നേരിടുന്ന കാലത്താണ് സൊമാറ്റോയുടെ മാതൃകാപരമായ തീരുമാനം.

Loading...