സിംഹത്തെ മര്യാദ പഠിപ്പിക്കുവാന്‍ ചെരുപ്പ്; ഈ മൃഗശാല ജീവനക്കാരന്‍ ഒരു അത്ഭുതമാണേ…!

കോഴിയേയോ പൂച്ചയേയോ മറ്റും ഓടിക്കാന്‍ നാം ചിലപ്പോള്‍ ചെരുപ്പൊക്കെ ഉപയോഗിച്ചെന്നു വരാം. പക്ഷേ, ഒരു സിംഹത്തെ ചെരുപ്പ് കൊണ്ട് മര്യാദ പഠിപ്പിക്കാന്‍ പറ്റുമോ? ഉക്രൈനിലെ ക്രിമിയയിലുള്ള ടഗാന്‍ സഫാരി പാര്‍ക്കിലെ ജീവനക്കാരനായ ഒലെഗ് സുബ്‌ക്കോവിനോടാണ് ഈ ചോദ്യമെങ്കില്‍ ചെരുപ്പ് കൊണ്ട് സിംഹത്തെ മര്യാദ പഠിപ്പിക്കാമെന്ന് അദ്ദേഹം പറഞ്ഞില്ലെങ്കില്‍ പോലും പ്രവര്‍ത്തിച്ചു കാണിക്കും.

വഴക്കുണ്ടാക്കുന്ന സിംഹങ്ങളെ കേവലം ചെരുപ്പ് കൊണ്ട് ഓടിച്ചുവിടുന്ന സുബ്‌ക്കോവിന്റെ വീഡിയോ വൈറലാവുകയാണ്. ഇദ്ദേഹം വരുന്നത് കാണുമ്പോള്‍ തന്നെ സിംഹങ്ങള്‍ ഓടിയൊളിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം.  ഒരു ചെരുപ്പ് കൊണ്ട് സിംഹങ്ങളെ ഓടിക്കുന്ന വീഡിയോ നവമാധ്യമങ്ങളില്‍ തരംഗം ആവുകയാണ്. സുബ്‌കോവ് അത്ഭുതമനുഷ്യനാണോ എന്നാണ് വീഡിയോ കാണുന്നവര്‍ ചോദിക്കുന്നത്.

Top