സൂറത്തിലെ പെണ്‍കുട്ടി ദിവസങ്ങളോളം തടങ്കലില്‍ പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന് റിപ്പോര്‍ട്ട്; മുറിവുകളില്‍ ചിലത് ഏഴു ദിവസത്തേയും, ചിലതിന് ഒരു ദിവസത്തേയും പഴക്കം

സൂറത്തിലെ ബെസ്താനില്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നിന്ന് കണ്ടെത്തിയ കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. പെണ്‍കുട്ടിയെ ശരീരത്തില്‍ 86 മുറിവുകളുമായി 11 കാരിയുടെ മൃതദേഹം കണ്ടെത്തിയത്. മരിച്ച പെണ്‍കുട്ടി ദിവസങ്ങളോളം തടങ്കലില്‍വച്ച് പീഡനത്തിന് ഇരയാക്കപ്പെട്ടിട്ടുണ്ടാകാമെന്ന് പൊലീസ്. മൃതദേഹത്തില്‍ കണ്ട മുറിവുകളുടെ സ്വഭാവം വെച്ച് പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടുണ്ടാകാമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

മുറിവുകളില്‍ ചിലത് ഏഴു ദിവസത്തേയും, ചിലതിന് ഒരു ദിവസത്തേയും പഴക്കമുണ്ടെന്നും പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍ അറിയിച്ചിരുന്നു. ഇതില്‍ നിന്നാണ് കുട്ടി എട്ടു ദിവസമെങ്കിലും പീഡനത്തിന് ഇരയായിട്ടുണ്ടാകാമെന്ന നിഗമനത്തിലെത്തിയത്. പീഡനം നടന്നിട്ടുണ്ടോയെന്ന് സ്ഥിരീകരിക്കാനായി സാമ്പിളുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

കൊല്ലപ്പെട്ട പെണ്‍കുട്ടിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. അടുത്തിടെ സൂറത്തില്‍ നിന്നും കാണാതായ പെണ്‍കുട്ടികളെ കുറിച്ചുള്ള അന്വേഷണത്തിലാണ് പൊലീസ്. പെണ്‍കുട്ടിയെ കുറിച്ച് സൂചന നല്‍കുന്നവര്‍ക്ക് 20,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളുടെ സഹായത്തോടെ വിവരങ്ങള്‍ തേടാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.

Top