ഒരു വർഷത്തിനുള്ളിൽ വിദ്യാലയങ്ങളിൽ നൂറ് വിദ്യാവനങ്ങൾ ആരംഭിക്കും;എ കെ ശശീന്ദ്രൻ

തിരുവനന്തപുരം: ഒരു വർഷത്തിനുള്ളിൽ സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ 100 വിദ്യാവനങ്ങൾ ആരംഭിക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. അതേസമയം തന്നെ അടുത്ത അഞ്ച് വർൽത്തിനുള്ളിൽ 500 വിദ്യാവനങ്ങൾ ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. 100 വിദ്യാവനങ്ങൾ പദ്ധതിക്കായി രണ്ടു ലക്ഷം രൂപാ വീതം നൽകുമെന്നും മന്ത്രി.വിദ്യാർത്ഥികളെ സ്വാഭാവിക വനവത്കരണം പരിശീലിപ്പിക്കുന്നതിനും ജൈവ വൈവിധ്യ ബോധം വളർത്തിയെടുക്കുന്നതിനുമാണ് സ്വാഭാവിക വനങ്ങളോട് സാദൃശ്യമുള്ള വിദ്യാവനങ്ങൾ വച്ചുപിടിപ്പിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

തെരെഞ്ഞെടുക്കപ്പെട്ട കോളജുകളിലും സ്‌കൂളുകളിലും ഫോറസ്ട്രി ക്ലബുകളുടെ സഹകരണത്തോടെയാകും ഈ പദ്ധതി നടപ്പിലാക്കുക. സാമൂഹിക വനവത്കരണ വിഭാഗത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ സ്‌കൂളുകളിലെ 100 ഫോറസ്ട്രി ക്ലബുകളുടെ പുനരുദ്ധാരണം നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.അതേസമയം, വനങ്ങളും വനഭൂമികളും നിരന്തരമായി അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന സംസ്ഥാനത്ത് ഈ പദ്ധതി വലിയ മാറ്റമുണ്ടാക്കുമെന്നാണ് വിലയിടുത്തൽ. ഇത് കേരളത്തിന്റെ കാലാവസ്ഥയെയും ജൈവ സമ്പത്തിനെയും പൂർവ്വ സ്ഥിതിയിലാക്കുമെന്നും പഠനങ്ങൾ പറയുന്നു.

Loading...