പെന്‍ഷന്‍ തരണമെങ്കില്‍ നേരിട്ടെത്താന്‍ നിര്‍ബന്ധം,100 വയസ്സുകാരിയെത്തിയത് കട്ടിലില്‍,പ്രതിഷേധം ശക്തം

ഭുവനേശ്വര്‍: പലപ്പോഴും അധികാരികളുടെ ക്രൂരമായ സമീപനത്തില്‍ വലയുന്നത് പാവപ്പെട്ട സാധാരണക്കാരായ ജനങ്ങളാണ്. ബാങ്കിലോ മറ്റ് ഏതെങ്കിലും സര്‍ക്കാര്‍ സ്ഥാനപങ്ങളിലോ പോയാല്‍ തന്നെ സാധാരണക്കാരോട് അവരുടെ അടപെടല്‍ പലപ്പോഴും മോശമാണ്. സമാനമായ സാഹചര്യങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നുകൊണ്ടിരിക്കുകയാണ്. അത്തരത്തിലൊരു വാര്‍ത്തയാണ് ഒഡീഷയില്‍ നിന്നും പുറത്ത് വരുന്നത്.പെന്‍ഷന്‍ നല്‍കണമെങ്കില്‍ വാങ്ങേണ്ടയാള്‍ നേരിട്ടെത്തണം എന്ന ബാങ്കിന്റെ നിര്‍ബന്ധത്തെ തുടര്‍ന്ന് 100 വയസുള്ള വൃദ്ധ ബാങ്കിലെത്തിയത് കട്ടിലിലാണ്.

സംഭവത്തില്‍ ബാങ്കിനെതിരെ വന്‍ പ്രതിഷേധമാണ് ഇപ്പോള്‍ വിവിധ ഭാഗങ്ങളില്‍ നിന്നും ഉയര്‍ന്നകൊണ്ടിരിക്കുന്നത്. നിവര്‍ന്നിരിക്കാന്‍ പോലും കഴിയാത്ത നൂറ് വയസ്സുള്ള വൃദ്ധയ്ക്കാണ് ഈ ദുരനുഭവം ഉണ്ടായിരിക്കുന്നത്. ഒഡീഷയിലെ ഭുവനേശ്വറിന് സമീപം നുവാപാട ജില്ലയിലാണ് ദാരുണമായ സംഭവം ഉണ്ടായത്. പ്രായമായ മറ്റൊരു സ്ത്രീ ഇവരെ കട്ടില്‍ ഉള്‍പ്പെടെ വലിച്ച് കൊടുംവെയിലില്‍ ബാങ്കിലേക്ക് എത്തിക്കുകയായിരുന്നു. ബാങ്കിലേക്ക് പോകുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയ്ക്കും വിമര്‍ശനത്തിനുമാണ് വഴി വച്ചത്.

Loading...

സംഭവത്തെ കുറിച്ച് നുവാപാട സാമാജികന്‍ രാജു ധോലാകിയ സര്‍ക്കാര്‍ അന്വേഷിച്ച് പ്രതികരിക്കണമെന്ന് ആവശ്യപ്പെട്ടു. മതിയായ പ്രതികരണം നടത്താത്ത രാജുവിനെതിരെ വലിയ ജനരോഷമാണ് ഉണ്ടായത്.കൊവിഡ് കാലത്തും സംസ്ഥാനത്തെ തൊഴിലും താമസവും നഷ്ടപ്പെട്ട പാവപ്പെട്ടവര്‍ അനുഭവിക്കുന്ന വിഷമാവസ്ഥയെ തുറന്ന് കാട്ടുന്നതായി സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്ന ഈ സംഭവത്തിന്റെ ചിത്രങ്ങള്‍. ഒഡീഷയില്‍ 1190 കൊവിഡ് പോസീറ്റീവ് കേസുകളുണ്ട്. 11 പേര്‍ ഇവിടെ മരണപ്പെട്ടതായാണ് ഔദ്യോഗിക വിവരം