സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കൊവിഡ്;ഏഴ് കേസും കണ്ണൂരില്‍, രോഗമുക്തി നേടിയത് ഒരാള്‍ മാത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂരിലാണ് കൂടുതല്‍ കേസുകളും. 7 പേര്‍ക്കാണ് ഇന്ന് കണ്ണൂരില്‍ റിപ്പോര്‍ട്ട് ചെയ്തത്. കോഴിക്കോട് 2, മലപ്പുറം 2, കോട്ടയം 1 എന്നിങ്ങനെയാണ് ഇന്നത്തെ കണക്കുകള്‍. രോഗബാധിതരില്‍ അഞ്ച് പേരും വിദേശത്ത് നിന്ന് വന്നവരാണ്. മൂന്ന് പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് അസുഖം വന്നത്. ഇതോടെ സംസ്ഥാനത്ത് 127 പേരാണ് ചികിത്സയില്‍ ഉള്ളത്.

ഇന്ന് ആകെ ഒരാള്‍മാത്രമാണ് രോഗമുക്തി നേടിയത്. കോഴിക്കോട് കൊവിഡ് സ്ഥിരീകരിച്ചത് ആരോഗ്യപ്രവര്‍ത്തകയ്ക്കാണ്.കോഴിക്കോട് രോഗം സ്ഥിരീകരിച്ച 2 പേരില്‍ ഒരാള്‍ കണ്ണൂര്‍ സ്വദേശിയാണ്. സംസ്ഥാനത്ത് നിലവില്‍ കണ്ണൂരാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത്.പൊലീസ് പരിശോധന ശക്തിപ്പെടുത്തിയിരിക്കുകയാണ്. കണ്ണൂരില്‍ നിയന്ത്രണം കര്‍ശനമാക്കിയിരിക്കുകയാണ്. തീവ്രത കണക്കിലെടുത്ത് ഹോട്ട് സ്‌പോട്ട് അല്ലാത്ത ഇടങ്ങളിലും ജനങ്ങള്‍ വീടിന് പുറത്തിറങ്ങരുതെന്നും നിര്‍ദേശം ഉണ്ട്.

Loading...

സാമ്പത്തിക വളർച്ച 7.5 ശതമാനത്തിൽ നിലനിർത്താൻ സാധിച്ചു. രണ്ടു പ്രളയങ്ങളെ നേരിട്ടതിനു ശേഷമാണ് കൊറോണയുടെ വരവ്. കോവിഡ് വലിയ പ്രത്യഘാതമുണ്ടാക്കിയിരിക്കുകയാണ്. പ്രവാസി നിക്ഷേപത്തിൽ ഇടിവ് വന്നു. തനത് നികുതി വരുമാനം നിലച്ച അവസ്ഥയിണുള്ളത്. ഏതെല്ലാം പ്രശ്നം നേരിട്ടാലും മുന്നോട്ട് പോകാതിരിക്കാൻ സാധിക്കില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മികച്ച രീതിയിൽ സംഭാവന ലഭിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.