ആളൊഴിഞ്ഞ് നിരത്തുകള്‍;സംസ്ഥാനമൊട്ടാകെ നിയന്ത്രണം

തിരുവനന്തപുരം:കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ സംസ്ഥാന വ്യാപകമായി നിയന്ത്രണം. പന്ത്രണ്ട് ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പൊതു സ്ഥലങ്ങളില്‍ ഒരേസമയം അഞ്ചുപേരില്‍ കൂടുതല്‍ കൂട്ടം ചേരാന്‍ പാടില്ല. കണ്ടെയിന്‍മെന്‍റ് സോണുകളിലും നയന്ത്രണം കടുപ്പിച്ചിട്ടുണ്ട്. എന്നാല്‍ വിവാഹ മരണാനന്തര ചടങ്ങുകള്‍ക്ക് ഇളവുകളുണ്ട്.സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം ദിനം പ്രതി ഉയരുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്.

നിയന്ത്രണങ്ങളുടെ ഭാഗമായി കണ്ണൂരും കാസര്‍ഗോഡും ഒ‍ഴികെ മറ്റ് 12 ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. പൊതുസ്ഥലത്ത് ഒരേ സമയം അഞ്ചിലധികമൂളുകള്‍ കൂട്ടം ചേരാന്‍ പാടില്ല. കണ്ടെയിന്‍മെന്‍റ് സോണില്‍ വിവാഹ മരണാനന്തര ചടങ്ങുകളില്‍ 20 പേര്‍ക്ക് പങ്കെടുക്കാം. കണ്ടെയിന്‍മെന്‍റ് സോണിന് പുറത്ത് മത സാംസ്കാരിക രാഷ്ട്രീയ പരിപാടികളില്‍ 20 പേരെ പങ്കെടുപ്പിക്കാം. വിവാഹാഘോഷങ്ങളില്‍ പരമാവധി 50 പേര്‍ക്കും പങ്കെടുക്കാം. പക്ഷെ കൊവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കണം. കൊവിഡ് പ്രതിരോധത്തില്‍ ജാഗ്രത കൈമോശം വന്നുവെന്നും. അത് തിരിച്ചു പിടിക്കാനാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Loading...

കണ്ടെയിന്‍മെന്‍റ് സോണുകളില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിയിട്ടുണ്ട്. അവശ്യ കാര്യങ്ങള്‍ക്കല്ലാതെ കണ്ടെയിന്‍മെന്‍റ് സോണിനകത്തേക്കോ പുറത്തേക്കോ പ്രവേശിക്കാന്‍ അനുവാദമില്ല. എന്നാല്‍ കണ്ടെയിന്‍മെന്‍റ് സോണിനുള്ളില്‍ ജനജീവിതത്തിനാവശ്യമായ എല്ലാ ക്രമീകരണങ്ങളും സ്വീകരിച്ചിട്ടുണ്ട്.നിരോധനാജഞ നിലവിലുള്ള സ്ഥലത്തെ സര്‍ക്കാര്‍ ഒഫീസുകള്‍ പ്രവര്‍ത്തിക്കും. മറ്റ് വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കും പൊതുഗതാഗതത്തിനു തടസമുണ്ടാവില്ല. പൊതുപരീക്ഷകള്‍ക്കും മാറ്റമില്ല.