ബോറടി മാറ്റാന്‍ കൂട്ടമായി ചീട്ടുകളി;ഒറ്റയടിക്ക് കൊവിഡ് പകര്‍ന്നത് 24 പേര്‍ക്ക്

അമരാതവതി: ലോക്ക്ഡൗണ്‍ കാലമായതിനാല്‍ എല്ലാവര്‍ക്കും വീട്ടിലിരുന്ന് ബോറടിയാണ്. ബോറടി മാറ്റാന്‍ പലരും പല കാര്യങ്ങളും ചെയ്യാറുണ്ട്. അങ്ങനെ ബോറടി മാറ്റാന്‍ വേണ്ടിയാണ് ഒരു കൂട്ടം ലോറി ഡ്രൈവര്‍മാര്‍ സുഹൃത്തുക്കളെയും അയല്‍ക്കാരെയുമെല്ലാം കൂട്ടി ചീട്ട് കളിച്ചത്. ഒടുവില്‍ കൂട്ടത്തിലുണ്ടായിരുന്ന 24 പേര്‍ക്കും കൊവിഡ് ബാധയുണ്ടായി.

ആന്ധ്രാപ്രദേശിലെ വിജയവാഡയ്ക്ക് അടുത്താണ് ഒരു കൂട്ടം ആള്‍ക്കാര്‍ ചീട്ട് കളിച്ച് കൊവിഡ് ബാധയുണ്ടാക്കിയത്. വിജയവാഡയ്ക്ക് അടുത്തുള്ള മറ്റൊരു പ്രദേശത്തും ഇത്തരത്തില്‍ ചീട്ട് കളിച്ച് 15 പേര്‍ക്കാണ് വൈറസ് ബാധയുണ്ടായത്. കൃഷ്ണ ജില്ലാ കളക്ടറായ എ.മുഹമ്മദ് ഇംതിയാസാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആദ്യം സംഭവം നടന്നത് കൃഷ്ണലങ്കയിലായിരുന്നു. കര്‍മിക നഗറിലും സമാനമായ സംഭവം ഉണ്ടായിരുന്നു.

Loading...

കൊവിഡ് ബാധിച്ച ലോറി ഡ്രൈവര്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് ജനങ്ങളുമായി ഇടപഴകിയതിനെത്തുടര്‍ന്ന് 15 പേര്‍ക്ക് കൊവിഡ് ബാധിച്ചു. ഈ സംഭവങ്ങളെല്ലാം കാരണം 40 ഓളം പേര്‍ക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചു. വിജയവാഡയിലാണ് സംഭവം നടന്നത്. ആന്ധ്രാപ്രദേശിലെ ഹോട്ട്‌സ്‌പോട്ട് ആണ് വിജയവാഡ. കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ മാത്രം 25 കൊവിഡ് കേസുകള്‍ ഇവിടെ റിപ്പോര്‍ട്ട് ചെയ്തു.