സഹപ്രവർത്തകൻ വെടിവെച്ചു; അഞ്ച് ബിഎസ്എഫ് ജവാന്മാർ കൊല്ലപ്പെട്ടു

ന്യൂഡൽഹി: അമൃത്സറിൽ സഹപ്രവർത്തകന്റെ വെടിയേറ്റ് അഞ്ച് ബിഎസ്എഫ് ജവാന്മാർ കൊല്ലപ്പെട്ടു. ഒരാൾക്ക് ഗുരതരമായി പരിക്കേൽക്കുകയും ചെയ്തു. പിന്നീട് വെടിയുതിർത്ത സൈനികനും ആത്മഹത്യ ചെയ്തു. ഇന്ന് രാവിലെ അട്ടാരി-വാഗ അതിർത്തിക്ക് 20 കിലോമീറ്റർ അകലെയളള ഖാസ ഏരിയയിലെ സൈനികരുടെ ഭക്ഷണശാലയിലാണ് സംഭവം.

സഹപ്രവർത്തകർക്ക് നേരെ സട്ടേപ്പ എസ് കെ എന്ന ബിഎസ്എഫ് സൈനികൻ വെടിയുതിർക്കുകയായിരുന്നു. പിന്നീട് ഇയാളും ആത്മഹത്യ ചെയ്തു. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് .അമൃത്സർ റൂറൽ പൊലീസ് സീനിയർ സൂപ്രണ്ട് ഓഫ് പൊലീസ് ദീപക് ഹിലോരിയയാണ്വെടിവെച്ച ജവാൻ ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചത്. വെടിയുതിർത്ത ജവാൻ മാനസിക സമ്മർദ്ദം അനുഭവിച്ചിരുന്നതായി ദീപക് ഹിലോരി പറഞ്ഞു. ബറ്റാലിയനിലെ കമാൻഡന്റായ സതീഷ് മിശ്രയുടെ വാഹനത്തിന് നേരെയും ഇയാൾ വെടിയുതിർത്തതായി അദ്ദേഹം വ്യക്തമാക്കി.

Loading...