ദില്ലിയിൽ തീപിടുത്തം; കുട്ടികളടക്കം വെന്തു മരിച്ചു

ദില്ലി: ദില്ലിയിലെ ഗോകുൽപൊരിയിൽ വൻ തീപിടുത്തം. അപകടത്തിൽ കുട്ടികളടക്കം ഏഴ് പേർ മരിച്ചു. 60 പേർക്ക് പൊള്ളലേറ്റിട്ടുണ്ടെന്നാണ് വിവരം. ഉറങ്ങുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. അതുകൊണ്ട് കുട്ടികൾക്ക് ഓടി രക്ഷപ്പെടാൻ കഴിഞ്ഞില്ല.ഒരു കുടുംബത്തിലെ അഞ്ച് പേരും മറ്റൊരു കുടുംബത്തിലെ രണ്ട് കുട്ടികളുമാണ് മരിച്ചത്.

ഇന്നലെ രാത്രിയോടെയായിരുന്നു തീപിടുത്തം ഉണ്ടായത്. തീപിടിത്തത്തിൽ അറുപതോളം കുടിലുകൾ കത്തിനശിക്കുകയും ചെയ്തിട്ടുണ്ട്. തീ നിയന്ത്രണ വിധേയമാക്കി. എന്നാൽ തീപിടിത്ത കാരണം വ്യക്തമല്ല. പരിശോധന നടന്നുകൊണ്ടിരിക്കുകയാണ്. പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ സ്ഥലം സന്ദർശിച്ചു.പുലർച്ചെ ഒരു മണിയോടെയാണ് തീപിടിത്തത്തെ കുറിച്ച് വിവരം ലഭിച്ചതെന്നും തുടർന്ന് പൊലീസും ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയതായും അഡീഷണൽ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ദേവേഷ് കുമാർ മഹ്‌ല പറഞ്ഞു.

Loading...