ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ചാല്‍ ഇനി മുതല്‍ കടുത്ത ശിക്ഷ; ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാം

ന്യൂഡല്‍ഹി: രാപ്പകല്‍ വ്യത്യാസമില്ലാതെ തന്റെ മുന്നിലുള്ളത് ആരാണെന്ന് പോലും അറിയാതെയാണ് ഡോക്ടര്‍മാരും നഴ്‌സുമാരുമടങ്ങുന്ന ആരോഗ്യപ്രവര്‍ത്തകര്‍ ജോലി ചെയ്യുന്നത്. എന്നാല്‍ അവര്‍ക്ക് തിരിച്ച് ലഭിക്കുന്നതോ സമാനതകളില്ലാത്ത ക്രൂരതകളുമാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന ആക്രമണസംഭവങ്ങള്‍ നമ്മള്‍ ശ്രദ്ധിച്ചിട്ടുണ്ട്.

എന്നാല്‍ ഇത് തുടര്‍ച്ചായി നടക്കുന്ന സാഹചര്യത്തിലാണ് ഇതിനെതിരെ കര്‍ശന നടപടിക്ക് സര്‍ക്കാര്‍ മുന്നോട്ട് വന്നിരിക്കുന്നത്. രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ അടക്കം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം ഉണ്ടായിരുന്നു. ഇത് തടയുന്നതിനാണ് ഇപ്പോ കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നിരിക്കുന്നത്. ഇനി മുതല്‍ ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ചാല്‍ ശിക്ഷ ഇങ്ങനെയാണ്. മൂന്നു മാസം മുതല്‍ 5 വര്‍ഷം വരെ തടവ് ശിക്ഷയാണ് ഓര്‍ഡിനന്‍സ് വ്യവസ്ഥ ചെയ്യുന്നത്. മാത്രമല്ല ഇത്തരക്കാര്‍ക്കെതിരെ ജാമ്യമില്ല കുറ്റമായിരിക്കും

Loading...

കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കറാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. 1987ലെ പകർച്ചവ്യാധി നിയമം ഭേദഗതി ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കിയത്. മന്ത്രിസഭായോഗ തീരുമാനങ്ങൾ വിശദീകരിച്ചു കൊണ്ടാണ് മന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ഓർഡിനൻസിലെ മറ്റു വ്യവസ്ഥകൾ ഇങ്ങനെയാണ്. ആരോഗ്യ പ്രവർത്തകരെ ആക്രമിച്ചാൽ മൂന്നുമാസം മുതൽ 5 വർഷം വരെ തടവ്, 50, 000 മുതൽ രണ്ട് ലക്ഷം രൂപവരെ പിഴയും ചുമത്താനാണ് തീരുമാനം.

ഗുരുതരമായ കേസുകളിൽ ആറുമാസം മുതൽ ഏഴു വർഷം വരെയാണ് തടവ്. കൂടാതെ, ഒന്ന് മുതൽ അഞ്ചുലക്ഷം രൂപവരെ പിഴയും ചുമത്തും.ആരോഗ്യപ്രവർത്തകരെ ആക്രമിക്കുന്ന സംഭവങ്ങളിൽ അന്വേഷണം 30 ദിവസത്തിനുള്ളിൽ പൂർത്തിയാക്കണം. കേസിൽ ഒരു വർഷത്തിനകം വിധി പറയണം. ആരോഗ്യപ്രവർത്തകരുടെ വാഹനങ്ങൾക്കോ ക്ലിനിക്കുകൾക്കോ നാശനഷ്ടം ഉണ്ടാക്കിയാൽ വിപണിവിലയേക്കാൾ ഇരട്ടി തുക അക്രമിയിൽ നിന്ന് ഈടാക്കുമെന്നും ഓർഡിനൻസിൽ വ്യക്തമാക്കുന്നു.