കാസർകോട് ഏഴു വയസ്സുകാരൻ പേ വിഷബാധയേറ്റ് മരിച്ചു

കാസർകോട്: ചെറുവത്തൂരിൽ‌ പേ വിഷബാധയേറ്റ് ഏഴു വയസ്സുകാരൻ മരിച്ചു. ആലന്തട്ട വലിയപൊയിൽ തോമസിന്റെ മകൻ എം.കെ. ആനന്ദ് ആണ് മരിച്ചത്. വീടിനടുത്ത് വെച്ച് കുട്ടിയ നായ കടിച്ചിരുന്നു. തുടർന്ന് ചികിത്സയിലായിരുന്നു ആനന്ദ്. നായക്ക് പേ ഉണ്ടായിരുന്നതായാണ് സ്ഥീരികരണം. ഏകദേശം ഒരു മാസമായി ചികിത്സ തുടരുന്നതിനിടെയായിരുന്നു മരണം. ആലന്തട്ട എ.യു.പി. സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ്.